scorecardresearch

മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ

നടക്കാൻ ബുദ്ധിമുട്ടുള്ള വധുവിനെ കയ്യിലെടുത്താണ് വരൻ അഗ്നിയെ വലംവച്ചത്

നടക്കാൻ ബുദ്ധിമുട്ടുള്ള വധുവിനെ കയ്യിലെടുത്താണ് വരൻ അഗ്നിയെ വലംവച്ചത്

author-image
Trends Desk
New Update
Aditya Singh and Nandini Solanki were to get married on Akshay Tritiya, but the bride was hospitalised following an illness.

ചിത്രം: എക്സ്

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സർക്കാർ ആശുപത്രി കഴിഞ്ഞ ദിവസം അത്യപൂർവമായ ഒരു വിവാഹത്തിന് വേദിയായി. ആദിത്യ സിംഗ്, നന്ദിനി സോളങ്കി എന്നിവരുടെ വിവാഹമായിരുന്നു നടന്നത്. അക്ഷയ തൃതീയ ദിനത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഇരുവരുടെയും ജീവിതത്തിലേക്ക് ചില അപ്രതീക്ഷിത സംഭവങ്ങൾ കടന്നു വന്നു. ഇതോടെയാണ് ഇരുവരും ആശുപത്രിയിൽ വച്ച് വിവാഹിതരായത്.

Advertisment

വിവാഹത്തിന് ഒരാഴ്ച മുമ്പ് യുവതി രോഗ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ആദ്യം സ്വന്തം നാടായ കുംഭരാജിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആരോഗ്യം വഷളായതിനെത്തുടർന്ന് ബിനാഗഞ്ചിലേക്കും ഒടുവിൽ സ്വന്തം നാട്ടിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ബിയോറയിലേക്കും മാറ്റി.

തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ആരോഗ്യം മെച്ചപ്പെട്ടെങ്കിലും, ഡോക്ടർമാർ വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ പരമ്പരാഗത രീതിയിലുള്ള വിവാഹത്തിന് സാധ്യത മങ്ങി. എന്നാൽ അടുത്ത ശുഭമുഹൂർത്തം ഇനി രണ്ടുവർഷം കഴിഞ്ഞേ ഉണ്ടാകൂ എന്നതിനാൽ വിവാഹം ആശുപത്രിയിൽ വച്ചു നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

Advertisment

ആശുപത്രി ഭരണകൂടവും പൂർണ്ണ പിന്തുണയുമായെത്തി. ഔട്ട്പേഷ്യന്റ് വിഭാഗം (ഒപി) വൃത്തിയാക്കി ലളിതമായി അലങ്കരിച്ചു. മറ്റു രോഗികളൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ, ബാൻഡ് മേളമോ ഉച്ചത്തിലുള്ള ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. പുലർച്ചെ 1 മണിക്ക്, കുടുംബാംഗങ്ങളുടെയും, ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും സാന്നിദ്ധ്യത്തിൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ നന്ദിനിയെ കയ്യിലെടുത്താണ് ആദിത്യ അഗ്നിയെ വലംവച്ചത്. ഹൃദയ സ്പർശിയായ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More

Wedding Hospital Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: