/indian-express-malayalam/media/media_files/2025/04/24/wFUOmEJ9rBE3zKVX1oAR.jpg)
നെറ്റിപ്പട്ടം കെട്ടിയ ആനകളും വെട്ടിക്കെട്ടും വമ്പൻ ആൾക്കൂട്ടവുമൊക്കെയാണ് തൃശൂർ പൂരം എന്നു കേൾക്കുമ്പോൾ ഏതൊരു മലയാളികളുടെയും മനസ്സിലേക്ക് ഓടിയെത്തുക. തിടമ്പേന്തി ഉത്സവപറമ്പിന്റെ ശ്രദ്ധാകേന്ദ്രമായി ആനകൾക്ക് പകരം നിൽക്കുന്നത് ഡ്രാഗണുകളും ഗോഡ്സില്ലകളുമാണെങ്കിലോ? അത്തരമൊരു രസകരമായ ചിന്തയെ എഐ വീഡിയോ ആക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ തലപ്പൊക്കത്തോടെ നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഡ്രാഗണുകളെയും ഗോഡ്‌സില്ലകളെയുമാണ് വീഡിയോയിൽ കാണാനാവുക.
തൃശൂർ പൂരം വിശേഷങ്ങളെ കുറിച്ച് വാചാലരാവുന്ന രണ്ടു ചെറുപ്പക്കാരിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇത്തവണ തിടമ്പേറ്റുന്നത് ഞങ്ങളുടെ രാമനാ, രാമചന്ദ്രൻ എന്നാണ് ചെറുപ്പക്കാരിൽ ഒരാൾ പറയുന്നത്. തൊട്ടുപിന്നാലെ കഴുത്തിലും കാലുകളിലുമെല്ലാം സ്വർണമണിഞ്ഞ, തീ തുപ്പുന്ന ഒരു ഡ്രാഗണെ പരിചയപ്പെടുത്തുന്നു. നിനക്ക് ഞങ്ങളുടെ തിടമ്പേറ്റുന്നത് ആരാണന്ന് അറിയോ? ഞങ്ങടെ ശിവനാ, ശിവസുന്ദർ എന്നാണ് രണ്ടാമത്തെ ചെറുപ്പക്കാരൻ പറയുന്നു.
പിന്നാലെ ശിവചന്ദ്രനെ കാണിക്കുന്നു. നീലകണ്ണുകളുള്ള ഒരു ഗോഡ്സില്ലയെ ആണ് പിന്നാലെ കാണിക്കുന്നത്. പിന്നീട് തിടമ്പേന്തിയ ഡ്രാഗണുകളും ഗോഡ്സില്ലകളും നേർക്കുനേർ നിൽക്കുന്നതും കാണിക്കുന്നു. കാഴ്ചക്കാരായ മനുഷ്യർ പൂരകാഴ്ചകൾ മൊബൈലിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. "തൃശൂർ പൂരത്തിന്റെ മൾട്ടിവേഴ്‌സ് പതിപ്പിലേക്ക് സ്വാഗതം — ആനകൾക്കു പകരം ഡ്രാഗണുകളും ഗോഡ്‌സില്ലകളും ശ്രദ്ധാകേന്ദ്രമാകുന്നു," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ApocalyptoMedia ആണ് ഈ എഐ വീഡിയോയ്ക്ക് പിറകിൽ.
"വെടിക്കെട്ടിന് തീ കൊളുത്താൻ സീൻ ഇല്ല ഇനി. എന്നാലും ഇതിന്റെ പുറത്ത് ഇരുന്ന് എങ്ങനെ കുടമാറ്റം നടത്തും?,"
"ഇവന്മാരുടെ തീതുപ്പലിനിടയിൽ കാണാൻ നിൽക്കുന്നവരൊക്കെ കരിഞ്ഞുപോവുമല്ലോ?"
"ഗോഡ്സില്ലയുടെ ഒരു കാലിന് മൈതാനം പകുതി നിറയും,"
"ഒരു കൂട്ടർ തീ തുപ്പുന്നു മറ്റേ കൂട്ടർ വെള്ളം ചീറ്റുന്നു. ശുഭം,"
"ഇതിപ്പോ വെടിക്കട്ടല്ല, ഫയർ ഷോയാണ് നടക്കാൻ പോവുന്നത്," എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read More
- താജ് മഹലിനെ ഇളക്കി മറിച്ച് മലബാറിലെ പിള്ളേർ; സ്റ്റൈലൻ വരവ് വൈറൽ
- ഇവനാര് കാക്ക തമ്പുരാനോ? ആ വിളികേട്ട് കാക്ക കൂട്ടം പറന്നെത്തി; വൈറൽ വിഡിയോ
- കണിക്കൊന്ന പറിച്ചും പശുവിനെ മേയ്ച്ചും ട്രംപ്; 'ഡോണൾഡ് അച്ചായൻ' എന്ന് സോഷ്യൽ മീഡിയ
- 'രോഹിത് ശർമ ഇടയ്ക്ക് ഡക്ക് ആകാറുണ്ട്;' ആരാധികയെ ഞെട്ടിച്ച് ബേസിലിന്റെ 'തഗ്' മറുപടി
- പടക്കം പൊട്ടിച്ചും പപ്പടം കാച്ചിയും റൊണാൾഡോയും സഞ്ജുവും; വൈറലായി വിഷു ആഘോഷം; വീഡിയോ
- "ചേച്ചിമാരെ കണ്ടു പഠിച്ചതായിരിക്കും, ഒറ്റ സ്റ്റെപ്പും തെറ്റിച്ചില്ല," കൊച്ചുമിടുക്കിയുടെ ഡാൻസ് വൈറൽ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.