scorecardresearch

കണിക്കൊന്ന പറിച്ചും പശുവിനെ മേയ്ച്ചും ട്രംപ്; 'ഡോണൾഡ് അച്ചായൻ' എന്ന് സോഷ്യൽ മീഡിയ

നിരവധി രസകരമായ കമന്റുകളാണ് എഐ നിർമ്മിത വീഡിയോയ്ക്ക് ലഭിക്കുന്നത്

നിരവധി രസകരമായ കമന്റുകളാണ് എഐ നിർമ്മിത വീഡിയോയ്ക്ക് ലഭിക്കുന്നത്

author-image
Trends Desk
New Update
Donald Trump AI Video

ചിത്രം: ഇൻസ്റ്റഗ്രാം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മലയാളി ആയിരുന്നെങ്കിലോ? പശുവിനെ മേയ്ച്ചും കവലയിൽ സുഹൃത്തുക്കൾക്കൊപ്പം തമാശ പറഞ്ഞുമെല്ലാം ഇരിക്കുന്ന ട്രംപിനെക്കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ അങ്ങനെയൊരു എഐ നിർമ്മിത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Advertisment

സൈക്കിളിൽ പുല്ലു കൊണ്ടു വരികയും പാടവരമ്പിലൂടെ പശുവിനെ മേയ്ക്കുകയും കുട്ടികൾക്കൊപ്പം വിഷു ആഘോഷിക്കുകയും കണിക്കൊന്ന പറിക്കാൻ മരത്തിൽ കയറുകയുമെല്ലാം ചെയ്യുന്ന ട്രംപിനെയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോയിൽ കാണാനാവുക. 

വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ അസാധാരണ നടപടികളിലൂടെ ലോകം ഉറ്റു നോക്കുന്ന ട്രംപിനെ ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത വേഷത്തിൽ കണ്ട കൗതുകത്തിലും ആശ്ചര്യത്തിലുമാണ് നെറ്റിസണ്മാർ. "roshith john" എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്.

Advertisment

നിരവധി ആളുകളാണ് വീഡിയോയിൽ കമന്റ് പങ്കുവയ്ക്കുന്നത്. "ട്രംപ് പറമ്പിൽ ഡോണൾഡ് അച്ചായൻ," എന്നായിരുന്നു ഒരാളുടെ കമന്റ്. ​​"ഒരു ഫീൽ ഗുഡ് സിനിമ കണ്ടപോലെ","ഇപ്പൊ കാണുമ്പോൾ തനി മലയാളി","ട്രംപപ്പൂപ്പൻ" എന്നിങ്ങനെയാണ് മറ്റു ചില കമന്റുകൾ.

Read More

Artificial Intelligence Viral Video Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: