/indian-express-malayalam/media/media_files/2025/04/05/WScT7oVa3egCvtZ8AVhH.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകൾ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. തത്തകളെ പോലെ തന്നെ മറ്റു ചില പക്ഷികളും മനുഷ്യ ശബ്ദം അനുകരിക്കാറുണ്ട്. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാത്ത കാക്ക മനുഷ്യന്റെ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു രസകരമായ വീഡിയോയാണ് സൈബറിടത്ത് ഒരേസമയം അത്ഭുതവും കൗതുകവും നിറച്ച് വൈറലാകുന്നത്.
പപ്പാ… പപ്പാ… എന്നു പറയുന്ന കാക്കയെ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ കാണാനാവുക. മഹാരാഷ്ട്രയിലെ പാൽഘറിലെ വാഡ താലൂക്കിൽ നിന്നുള്ള ഒരു സ്ത്രീ വളർത്തുന്ന കാക്കയാണിതെന്നാണ് റിപ്പോർട്ട്. പപ്പാ, മമ്മി എന്നിങ്ങനെയുള്ള വാക്കുകൾ കാക്ക ഉച്ചരിക്കുമെന്നാണ് വിവരം.
മൂന്നു വർഷം മുമ്പ്, യുവതിക്ക് തന്റെ പൂന്തോട്ടത്തിൽ നിന്നാണ് കാക്കയെ ലഭിച്ചതെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു. കുടുംബാംഗങ്ങളുമായി മനുഷ്യ ശബ്ദത്തിൽ സംസാരിക്കുന്ന കാക്ക ഗ്രാമത്തിൽ കൗതുകമായി മാറിയിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, വസ്ത്രങ്ങൾ തൂക്കിയിടുന്ന 'ഹാങ്ങർ' ഉപയോഗിച്ച് കൂട് കെട്ടുന്ന ഒരു കാക്കയുടെ വീഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. നഗരമധ്യത്തിലായുള്ള ഉയരം കൂടിയ ഇരുമ്പ് ടവറിലായിരുന്നു കാക്കയുടെ കൂട് നിർമ്മാണം. നിരവധി ഹാങ്ങറുകൾ കൂടിന് സമാനമായി ടവറിൽ കൊണ്ടുവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.
Read More
- ചുള്ളിക്കമ്പിന്റെ വീടൊക്കെ മടുത്തു; വെറൈറ്റി കൂടുമായി ഒരു 'ഹൈടെക് കാക്ക'
- 'പപ്പ സൂക്ഷിച്ചു പോണോട്ടോ... ഫോണും വാച്ചും ആരെങ്കിലും കൊണ്ടുപോകുവേ;' കുഞ്ഞിന്റെ വീഡിയോ വൈറൽ
- 'ലാലേട്ടാ...' കുട്ടിയുടെ വിളികേട്ട് മോഹൻലിന്റെ ആ നോട്ടം; തലമുറകളുടെ നായകനെന്ന് ആരാധകർ
- 'അതിപ്പോ ഖുറേഷി അബ്രാം ആണേലും വിളിക്കാം,' എമ്പുരാൻ തരംഗത്തിൽ കേരള പൊലീസും
- മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ 'ദിനോസർ' കൃഷി വൈറൽ
- പിള്ളേർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന, തേങ്ങയിട്ടു കൊടുക്കുന്ന ദിനോസർ: വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.