/indian-express-malayalam/media/media_files/2025/03/15/8XCU7NoEHYHc6kadYxzn.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മരങ്ങളുടെ ഉണക്ക കമ്പുകളും ചകിരിയുമെല്ലാം ഉപയോഗിച്ച് കാക്കകൾ കൂടുണ്ടാക്കുന്നത് രസകരമായ കാഴ്ചയാണ്. അല്പം വ്യത്യസ്തമായി കൂടുണ്ടാക്കുന്ന ഒരു 'പരിഷ്കാരി' കാക്കയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
വസ്ത്രങ്ങൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന 'ഹാങ്ങർ' ഉപയോഗിച്ചാണ് വ്യത്യസ്തമായ ഈ കൂട് നിർമ്മാണം. നഗരമധ്യത്തിലായുള്ള ഉയരം കൂടിയ ഒരു ഇരുമ്പ് ടവറിലാണ് കാക്ക കൂട് കെട്ടിയിരിക്കുന്നത്. നിരവധി ഹാങ്ങറുകൾ കൂടിന് സമാനമായി ടവറിൽ കൊണ്ടുവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.
"ഓ... ഇപ്പൊ എല്ലാം ഹൈടെക് അല്ലേ... പറമ്പിൽ പോയി ചുള്ളിക്കമ്പ് ഒടിക്കാൻ ആർക്കാ നേരം..." എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളും വീഡിയോയിലുണ്ട്. "ചുള്ളിക്കമ്പിൽ വീടൊക്കെവച്ചു മടുത്തു, ഇനി അല്പം വെറൈറ്റി ആവാമെന്ന് വിചാരിച്ചിട്ടായിരിക്കും. പക്ഷേ അത് ഒടിഞ്ഞു കിട്ടുന്നില്ല പാവം പണി പാളി" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്.
"പണ്ട് ലോണ്ടറി വർക്കു ചെയ്ത ആളാണെന്ന് തോന്നുന്നു", "കാക്കക്കൂട് അപ്ഡേറ്റഡ് വെർഷൻ", "നാട് ഓടുമ്പോൾ നടുവേ ഓടണമെന്നല്ലേ", "ലെ കാക്ക: മരങ്ങൾ ഒക്കെ മുറിച്ചു കെട്ടിടം വെക്കുമ്പോൾ ഞങ്ങൾക്ക് കൂട് ഉണ്ടാകാനുള്ള മരചില്ലകൾ എവിടുന്നു കിട്ടാൻ ആണ്. ഉള്ളത് കൊണ്ട് ഞങ്ങൾ കൂട് ഉണ്ടാകുന്നു", എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Read More
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
- ഒറ്റക്കടിക്ക് മൂർഖൻ രണ്ടു കഷ്ണം; യജമാനനെ കാത്ത് റോട്ട്വീലർ; വീഡിയോ വൈറൽ
- 'മോള് വീട്ടിൽപ്പോ, അച്ഛൻ ഇന്ന് പൊളിച്ച് അടുക്കും,' സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു അച്ഛനും മോളും
- ഇനിയെങ്ങാനും സ്വർണം കിട്ടിയാലോ;' സിനിമ കണ്ട് കോട്ട കുഴിച്ച് നാട്ടുകാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.