/indian-express-malayalam/media/media_files/2025/04/10/5EhhvlsG2jSsNhP7QqtP.jpg)
ചിത്രം: ഫേസ്ബുക്ക്
മലയാളികളുടെ മനസിൽ എന്നെന്നും നിലനിൽക്കുന്ന സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ 'ക്ലാസ്മേറ്റ്സ്'. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, നരേൻ, ജയസൂര്യ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയവും നേടിയിരുന്നു.
ക്ലാസ്മേറ്റ്സിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ലാൽ ജോസിന്റെ ഒരു പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. ക്ലാസ്മേറ്റ്സിലെ ചില കഥാപാത്രങ്ങൾ തന്റെ കോളേജ് ജീവിതത്തിൽ നിന്നുള്ളവരായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.
അനൂപ് ചന്ദ്രൻ അവതരിപ്പിച്ച 'പഴംതുണി' എന്ന കഥാപാത്രം താൻ ആയിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു. "എന്റെ ക്യാംപസ് ലൈഫിലെ യഥാർത്ഥ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. ഞാൻ തന്നെ ചിത്രത്തിലുണ്ട്. പഴംതുണി എന്ന കഥാപാത്രമായിരുന്നു. എല്ലാ പെൺപിള്ളേരെയും പ്രേമിക്കും. അവരെല്ലാം കല്യാണം കഴിച്ച് പോകും," അമൃത ടിവിയിലെ ഒരു പരിപാടിയിൽ, ലാൽ ജോസ് പറഞ്ഞു.
"amritatvarchive" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്.
Read More
- 'ധീരത' അല്പം കൂടിപ്പോയോ? ചീറ്റകൾക്ക് വെള്ളം കൊടുത്തയാൾക്ക് കിട്ടിയത് മുട്ടൻ പണി; വീഡിയോ
- 'പപ്പാ... പപ്പാ...' കാക്കയുടെ സംസാരം മനുഷ്യനെ പോലെ; ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
- ചുള്ളിക്കമ്പിന്റെ വീടൊക്കെ മടുത്തു; വെറൈറ്റി കൂടുമായി ഒരു 'ഹൈടെക് കാക്ക'
- 'പപ്പ സൂക്ഷിച്ചു പോണോട്ടോ... ഫോണും വാച്ചും ആരെങ്കിലും കൊണ്ടുപോകുവേ;' കുഞ്ഞിന്റെ വീഡിയോ വൈറൽ
- 'ലാലേട്ടാ...' കുട്ടിയുടെ വിളികേട്ട് മോഹൻലിന്റെ ആ നോട്ടം; തലമുറകളുടെ നായകനെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.