scorecardresearch

'ധീരത' അല്പം കൂടിപ്പോയോ? ചീറ്റകൾക്ക് വെള്ളം കൊടുത്തയാൾക്ക് കിട്ടിയത് മുട്ടൻ പണി; വീഡിയോ

ചീറ്റപ്പുലികളുമായി സമ്പർക്കം പുലർത്തരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ചീറ്റപ്പുലികളുമായി സമ്പർക്കം പുലർത്തരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

author-image
Trends Desk
New Update
Man offering Water to cheetahs

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് വെള്ളം കൊടുക്കുന്ന പ്രദേശവാസിയുടെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊടും വേനലിൽ സഹജീവിയോട് കരുണ കാണിക്കുന്ന വ്യക്തിയുടെ ധീരതയും സൈബറിടത്ത് കൈയടി നേടിയിരുന്നു.

Advertisment

വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വനംവകുപ്പ് ഡ്രൈവർ ആയ സത്യനാരായണ ഗുർജാർ എന്നയാളെയാണെന്നാണ് ചീറ്റകൾക്ക് വെള്ളം കൊടുത്തതെന്നാണ് കണ്ടെത്തൽ. സത്യനാരായണ ഗുർജാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

കുനോ ദേശീയോദ്യാനത്തിലെ ജ്വാല എന്ന പെൺ ചീറ്റയും നാലു കുഞ്ഞുങ്ങളുമായിരുന്നു വൈറലായ വീഡിയോയിലുണ്ടായിരുന്നത്. ചീറ്റകളുടെ അടുത്തെത്തിയ ഗുർജാർ ഒരു പാത്രിത്തിൽ വെള്ളം ഒഴിച്ച് കൊടുക്കുകയായിരുന്നു.

Advertisment

നേരത്തെ ഇവിടെ, പ്രദേശ വാസികൾ ചീറ്റകളെ കല്ലെറിഞ്ഞ് ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കാളക്കുട്ടിയെ ആക്രമിച്ചതോടെയായിരുന്നു നാട്ടുകാർ കൂട്ടമായി ചീറ്റകളെ തുരത്തി ഓടിച്ചത്. 17 ചീറ്റപ്പുലികളാണ് കുനോ ദേശീയോദ്യാനത്തിലുള്ളത്.

അതേസമയം, ചീറ്റപ്പുലികളുമായി സമ്പർക്കം പുലർത്തരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "മനുഷ്യസമ്പർക്കം പരമാവധി കുറയ്ക്കണം. മനുഷ്യരിൽ നിന്ന് ഭക്ഷണവും വെള്ളവും ലഭിച്ചാൽ, ചീറ്റകൾ ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വരാൻ തുടങ്ങും. ഇത് മനുഷ്യ- വന്യജീവ സംഘർഷങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കും," ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

Madhya Pradesh Viral Video Wild Life

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: