/indian-express-malayalam/media/media_files/2025/04/15/2uPkbvNGLc5WqwpxH27k.jpg)
ചിത്രം: യൂട്യൂബ്
ബേസിൽ ജോസഫ് നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്.' വിഷു റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന്റെ പ്രേമോഷനിടെ ആരാധികയുടെ ചോദ്യത്തിന് ബേസിൽ നൽകുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമയും, മലയാളം സിനിമയിലെ ഹിറ്റ് മാൻ ബേസിൽ ജോസഫും ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ താരതമ്യത്തോട് എന്താണ് അഭിപ്രായം" എന്നായിരുന്നു ആരാധികയുടെ ചോദ്യം. "രോഹിത് ശർമ ഇടയ്ക്ക് ഡക്ക് ആകാറുണ്ട്" എന്നായിരുന്നു ബേസിലിന്റെ മറുപടി.
ഇങ്ങനെയൊക്കെ തന്നെ തുടർന്നും പോണമെന്നാണ് തന്റെ ആഗ്രഹമെന്നും സന്തോഷമുണ്ടെന്നും ബേസിൽ പറഞ്ഞു. 'എല്ലാവർക്കും സിനിമകൾ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം. സിക്സ് അടിക്കാൻ പറ്റട്ടെ,' ബേസിൽ പറഞ്ഞു.
അതേസമയം, നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ്സ് നിർമ്മിച്ചിരിക്കുന്നത്.
ബേസിലിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
Read More
- പടക്കം പൊട്ടിച്ചും പപ്പടം കാച്ചിയും റൊണാൾഡോയും സഞ്ജുവും; വൈറലായി വിഷു ആഘോഷം; വീഡിയോ
- "ചേച്ചിമാരെ കണ്ടു പഠിച്ചതായിരിക്കും, ഒറ്റ സ്റ്റെപ്പും തെറ്റിച്ചില്ല," കൊച്ചുമിടുക്കിയുടെ ഡാൻസ് വൈറൽ; വീഡിയോ
- ക്ലാസ്മേറ്റ്സിലെ ആ കഥാപാത്രം ഞാനായിരുന്നു: ലാൽ ജോസ്v
- 'ധീരത' അല്പം കൂടിപ്പോയോ? ചീറ്റകൾക്ക് വെള്ളം കൊടുത്തയാൾക്ക് കിട്ടിയത് മുട്ടൻ പണി; വീഡിയോ
- 'പപ്പാ... പപ്പാ...' കാക്കയുടെ സംസാരം മനുഷ്യനെ പോലെ; ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us