scorecardresearch

താജ് മഹലിനെ ഇളക്കി മറിച്ച് മലബാറിലെ പിള്ളേർ; സ്റ്റൈലൻ വരവ് വൈറൽ

Viral Video: മുപ്പത് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതുവരെ കണ്ടത്. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്കും വിഡിയോയ്ക്ക് ലഭിച്ചു

Viral Video: മുപ്പത് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതുവരെ കണ്ടത്. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്കും വിഡിയോയ്ക്ക് ലഭിച്ചു

author-image
Trends Desk
New Update
Taj Mahal Dress Code Viral Video

Photograph: (Screengrab)

സ്കൂളിൽ നിന്നും കോളജിൽ നിന്നുമെല്ലാമുള്ള വിനോദയാത്രകളിൽ നിന്ന് വിദ്യാർഥികൾ സൃഷ്ടിച്ചെടുക്കുന്ന റീലുകൾ ഇന്റർനെറ്റിനെയൊന്നാകെ ഇളക്കിമറിക്കാറുണ്ട് പലപ്പോഴും. അങ്ങനെയൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മലബാറിൽ നിന്ന് ഒരു സംഘം താജ് മഹലിൽ പോയി ലുക്കിലും സ്റ്റൈലിലും കൗതകമുണർത്തിയാണ് വൈറലാവുന്നത്. 

Advertisment

ജഴ്സിയും കൈലിമുണ്ടുമെല്ലാമായി ആൺകുട്ടികളും തലയിൽ തട്ടവും കാലിൽ ഷൂസും അണിഞ്ഞ് പല നിറങ്ങളിലെ വസ്ത്രങ്ങളിൽ നിറഞ്ഞ് പെൺകുട്ടികളും താജ് മഹലിലേക്ക് സ്റ്റൈലായി വരുന്ന വിഡിയോയാണ് ട്രെൻഡ് ആവുന്നത്. ഇവരുടെ കൂട്ടത്തിൽ വീൽച്ചെയറിലുള്ള ഒരു പെൺകുട്ടിയും ഉണ്ട്. വീൽച്ചെയറിലെ വരവും സ്റ്റൈലായി തന്നെ. 

 മുപ്പത് ലക്ഷത്തോളം പേരാണ് വിഡിയോ ഇതുവരെ കണ്ടത്. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്കും വിഡിയോയ്ക്ക് ലഭിച്ചു. നിരവധി കമന്റുകളുമാണ് വരുന്നത്. ഇവരുടെ ഡ്രസ്സിങ് സ്റ്റൈലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുന്നുണ്ട്. എന്തായാലും മലബാറിലെ പിള്ളേരുടെ താജ്മഹലിലേക്കുള്ള യാത്ര വൈറലായി കഴിഞ്ഞു.  

Read More

Trending Viral Post Viral Video Taj Mahal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: