scorecardresearch

ഇവനാര് കാക്ക തമ്പുരാനോ? ആ വിളികേട്ട് കാക്ക കൂട്ടം പറന്നെത്തി; വൈറൽ വിഡിയോ

Viral Video: ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത ഈ റീലിന്റെ വ്യൂസ് പത്ത് ലക്ഷം പിന്നിട്ട് കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളുമാണ് വിഡിയോയ്ക്ക് അടിയിൽ വരുന്നത്

Viral Video: ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത ഈ റീലിന്റെ വ്യൂസ് പത്ത് ലക്ഷം പിന്നിട്ട് കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളുമാണ് വിഡിയോയ്ക്ക് അടിയിൽ വരുന്നത്

author-image
Trends Desk
New Update
Crow Viral Video

Photograph: (Screengrab)

മൂന്ന് നാല് കൂട്ടുകാർ ഒരുമിച്ചിരിക്കുന്ന ഇടം. ഈ സമയം കൂട്ടത്തിലൊരാൾ കൂട്ടുകാരനോട് ചോദിക്കുന്നു, നിനക്കിപ്പോ ഇവിടെ കാക്കയെ കാണണമോ എന്ന്. ആ പരിസരത്തൊന്നും ആ സമയത്ത് ഒരു കാക്ക പോലും ഇല്ല. എന്നാ നീയൊന്ന് കാക്കയെ വരുത്തി കാണിക്ക് എന്നായി കൂട്ടുകാരന്റെ വെല്ലുവിളി. പിന്നെ കണ്ടത് 'പുരുഷു'വിന്റെ മാജിക് ആയിരുന്നു. 

Advertisment

ഒരു കാക്ക പോലും ഇല്ലാതിരുന്ന പറമ്പിലേക്ക് കൂട്ടത്തോടെ കാക്കൾ പറന്നെത്തി. കൂട്ടുകാരിൽ ഒരാൾ കാക്കയുടേത് പോലെ കരഞ്ഞാണ് ഈ കാക്ക കൂട്ടത്തേയെല്ലാം വിളിച്ചുവരുത്തിയത്. കാക്കയെ പോലെ കരഞ്ഞ് കാക്കളെ വിളിച്ചുവരുത്തിയ കൂട്ടുകാരുടെ മാജിക് ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു. വയലോര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ആ വൈറൽ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു

ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത ഈ റീലിന്റെ വ്യൂസ് പത്ത് ലക്ഷം പിന്നിട്ട് കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളുമാണ് വിഡിയോയ്ക്ക് അടിയിൽ വരുന്നത്. "നീ പെൺകാക്കയെ പോലെ കരഞ്ഞതിനാലാണ് കാക്കകൾ ഇങ്ങനെ കൂട്ടത്തോടെ വന്നത്, ഏത് മൂഡ്- കാക്ക മൂഡ്, ഇവൻ കാക്ക തമ്പുരാൻ തന്നെ, അവൻ വിളിച്ചാൽ കാക്ക എങ്കിലും വരാനുണ്ട്", ഇങ്ങനെയെല്ലാം പോകുന്നു വിഡിയോയ്ക്ക് അടിയിലെ കമന്റുകൾ. 

നിന്റെ സൂപ്പർ പവർ എന്താണ് എന്നാണ് മറ്റ് ചിലർക്ക് അറിയേണ്ടത്. ബാറ്റ്മാൻ ഒക്കെ മാറി നിൽക്കും ഈ 'ക്രൗമാനിന്' മുൻപിലെന്നാണ് മറ്റ് ചില കമന്റുകൾ. ഇങ്ങനെ ആയിരക്കണക്കിന് കമന്റുകളാണ് ഈ വിരുതന്മാരുടെ വൈറൽ വീഡിയോയ്ക്കടിയിൽ വന്നിരിക്കുന്നത്.  

Read More

Advertisment
Instagram Trends Trending Viral Post Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: