scorecardresearch

"ജൂനിയർ വേടൻ പൊളിച്ചു," റാപ്പ് പാടി ഫെജോയെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഫെജോ കമന്റു ചെയ്തിട്ടുണ്ട്

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഫെജോ കമന്റു ചെയ്തിട്ടുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Video, Rapper

ചിത്രം: ഇൻസ്റ്റഗ്രാം

കേരളത്തിൽ റാപ്പ് ഗാനങ്ങൾക്ക് സ്വീകാര്യത ഏറി വരികയാണ്. ഒട്ടനവധി കലാകാരന്മാർ റാപ്പ് സംഗീതത്തിലേക്ക് കടന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഒരു ആഘോഷ പരിപാടിക്കിടെ അനായാസം റാപ്പ് പാടുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

Advertisment

ഫെജോയുടെ "കൂടെ തുള്ള്" എന്ന റാപ്പ് ഗാനമാണ് കുട്ടി പാടുന്നത്. അതിവേഗത്തിലുള്ള വരികൾ കൃത്യതയോടെയും മനോഹരവുമായാണ് ആലപിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വളരെ പെട്ടന്നുതന്നെ വൈറലായി.

വീഡിയോയിൽ ഗായകൻ ഫെജോയും കമന്റു പങ്കുവച്ചിട്ടുണ്ട്. "കലക്കി കുട്ടാ" എന്നായിരുന്നു ഫെജോ കുറിച്ചത്. "ജൂനിയർ വേടൻ പൊളിച്ചു" എന്നായിരുന്നു വീഡിയോയിലെ മറ്റൊരു കമന്റ്. 

Advertisment

വേദിയിൽ പാട്ടുപാടുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മസ്കറ്റിലെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള വീഡിയോയാണിത്. പാട്ടിനൊപ്പമുള്ള കുട്ടിയുടെ ഡാൻസ് സ്റ്റെപ്പുകളാണ് വീഡിയോയുടെ ഹൈലൈറ്റ്.  ഇൻസ്റ്റഗ്രാമിൽ ട്രെൻഡായ 'Annana pathiya' എന്ന പാട്ടാണ് കുട്ടി പാടിയത്.

Read More

Viral Video Song

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: