scorecardresearch

മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം

Elephants Viral Video: അവരുടെ ശരീരം വെച്ച് എന്നെ മഴ നനയാതെ ചേർത്ത് പിടിക്കുകയാണ് ഇരുവരും എന്ന ക്യാപ്ഷനോടെയാണ് ആനകളുടെ കെയർടേക്കർ വിഡിയോ പങ്കുവെച്ചത്

Elephants Viral Video: അവരുടെ ശരീരം വെച്ച് എന്നെ മഴ നനയാതെ ചേർത്ത് പിടിക്കുകയാണ് ഇരുവരും എന്ന ക്യാപ്ഷനോടെയാണ് ആനകളുടെ കെയർടേക്കർ വിഡിയോ പങ്കുവെച്ചത്

author-image
Trends Desk
New Update
Elephant Viral Video

Photograph: (Screengrab)

Elephant Viral Video: മനുഷ്യരോട് പലപ്പോഴും ആനകൾ കാണിക്കുന്ന കരുതലിന്റെ വിഡിയോകൾ നമുക്ക് മുൻപിലെത്താറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു ദൃശ്യമാണ് തായ് ലൻഡിൽ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ലേക് ചെയ്ലർട്ട് എന്നയാൾ പങ്കുവയ്ക്കുന്നത്. രണ്ട് ആനകൾ ചേർന്ന് മഴ നനയാതെ തങ്ങളുടെ കെയർടേക്കറെ പൊതിഞ്ഞ് പിടിക്കുന്ന ഹൃദയം തൊടുന്ന ദൃശ്യങ്ങളാണ് ഇത്. 

Advertisment

ചാബാ, തോങ് എന്നീ പേരുകളുള്ള രണ്ട് ആനകളാണ് മഴ നനയാതിരിക്കാൻ കെയർടേക്കറിനെ ചേർത്ത് പിടിച്ച് നിർത്തു്നത്. അവരുടെ ശരീരം വെച്ച് എന്നെ മഴ നനയാതെ ചേർത്ത് പിടിക്കുകയാണ് ഇരുവരും എന്ന ക്യാപ്ഷനോടെയാണ് ചെയ്ലർട്ട് വിഡിയോ പങ്കുവെച്ചത്. 

"മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ റെയിൻകോട്ട് അണിയുകയായിരുന്നു. ഈ സമയം ചാബാ തുമ്പിക്കൈ കൊണ്ട് എന്നെ പരിശോധിക്കാനും തുമ്പിക്കൊകൊണ്ട് എനിക്ക് മധുരമുള്ള ഉമ്മയും തന്നു. എല്ലാം ഓക്കെയാവും എന്ന് പറയുകയാണ് ചാബി ഇതിലൂടെ."

Advertisment

"ആനകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹവും കരുതലും വാക്കുകൾ കൊണ്ട് പറയാനാവുന്നതിലും അപ്പുറമാണ്. അവർ ഒരാളെ വിശ്വസിക്കുകയും കരുതൽ നൽകുകയും ചെയ്താൽ പിന്നെ അവരിൽ ഒരാളായാണ് ഈ ആനകൾ നമ്മളെ കരുതുക," ആനകളുടെ കെയർടേക്കർ പറയുന്നു. 

30 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ മധുരമുള്ള വിഡിയോ കണ്ടുകഴിഞ്ഞു. ചെയ്ലർട്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെത്തിയാൽ ആനകളുടെ കൗതകമുള്ള നിരവധി വിഡിയോകൾ കാണാനാവും. 

Read More

Viral Video Elephant Wild elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: