/indian-express-malayalam/media/media_files/2025/05/13/6Syeou4k0jYMttt8Zn0e.jpg)
എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം/kanavukadha)
മലയാള സിനിമയുടെ മണ്മറഞ്ഞ അതുല്യ കലാകാരന്മാരെ ഒരുക്കൽക്കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഒരു എഐ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അനശ്വര നടന്മാരായ പ്രേം നസീറും ജയനും സത്യനും ഉമ്മറും എൻ.എൻ പിള്ളയുമെല്ലാമാണ് എഐ വീഡിയോയിലുള്ളത്.
സ്റ്റൈലിഷായി റാമ്പിലൂടെ നടക്കുന്ന താരങ്ങളെയാണ് വീഡിയോയിൽ കാണാനാവുക. 'വിണ്ണിലെ താരങ്ങളിൽ റാമ്പിൽ തിളങ്ങിയതാരാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ എഐ വീഡിയോകൾ നിർമ്മിക്കുന്ന "kanavukadha" ആണ് വീഡിയോയ്ക്ക് പിന്നിൽ.
കലാഭവൻ മണി, കൊച്ചിൻ ഹനീഫ എന്നിവരും വീഡിയോയിലുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളെ ഒരിക്കൽകൂടി കണ്ട ആവേശത്തിലാണ് സിനിമ പ്രേമികൾ. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
റാമ്പ് വാക്ക് അഞ്ഞൂറാൻ കൊണ്ടുപോയെന്നാണ് കമന്റുകളിൽ കൂടുതലും. "അഞ്ഞൂറാൻ കൊണ്ടുപോയി", "ഇതിൽ അഞ്ഞുറാൻ 500 അടിച്ചു മക്കളെ", "അഞ്ഞൂറാൻ തൂക്കി" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Read More
- വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു; വരനെ വിവാഹ വേദിയിലിട്ട് തല്ലിച്ചതച്ച് യുവതി; വീഡിയോ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.