/indian-express-malayalam/media/media_files/2024/10/31/vettaiyan-ott-release-date-platform.jpg)
Vettaiyan OTT Release Date & Platform
Vettaiyan OTT Release Date & Platform: സൂപ്പർ സ്റ്റാറുകളായ രജനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ വേട്ടയ്യൻ ഒടിടിയിലേക്ക്. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ പ്രശസ്ത സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.
രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. അനിരുദ്ധ് രവി ചന്ദ്രനാണ് വേട്ടയ്യനിലെ ഗാനങ്ങൾക്കു പിന്നിൽ. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഏതാണ്ട് 300 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണചെലവ്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വേട്ടയാൻ്റെ സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത് 90 കോടി രൂപയ്ക്ക് ആണ് എന്നു റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിന്റെ ഔദ്യോഗികമായ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ പ്രൈം ഇപ്പോൾ. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് ചിത്രം പ്രൈമില്‍ എത്തുക. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം.
നവംബർ എട്ടു മുതൽ വേട്ടയ്യൻ ആമസോൺ പ്രൈമിൽ കാണാം.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- Sushin Shyam Wedding: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി
- നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി; വീഡിയോ
- വിവാദങ്ങൾ സൃഷ്ടിച്ച ആ പ്രണയവും ബ്രേക്കപ്പിലേക്ക്; മലൈകയുമായി പിരിഞ്ഞെന്ന് അർജുൻ
- ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്
- Kishkindha Kaandam OTT: കിഷ്കിന്ധാകാണ്ഡം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- ഷൂട്ടിനിടെ പരുക്കേറ്റു, മൂന്നു മാസത്തോളം കാഴ്ച നഷ്ടപ്പെട്ടു: അജയ് ദേവ്ഗൺ
- ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല: നയന്‍താര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.