scorecardresearch

'അനിയാ നിൽ...' പ്രൊഫസര്‍ അമ്പിളിയായി ജഗതി ശ്രീകുമാർ; ഒപ്പം ബേസിലും ഗോകുലും; 'വല' സ്പെഷ്യൽ ഇൻട്രോ

Vala the Intro: ഗഗനചാരിയ്ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് വല

Vala the Intro: ഗഗനചാരിയ്ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് വല

author-image
Entertainment Desk
New Update

'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത അരുണ്‍ ചന്തുവിന്റെ പുതിയ ചിത്രമായ 'വല'യുടെ സ്പെഷ്യൽ ഇൻട്രോ വീഡിയോ എത്തി. പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 4.33 മിനിറ്റു ദൈർഘ്യമുള്ള 'വല ദി ഇൻട്രോ' വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

പതിനഞ്ച് വർഷം മുമ്പുണ്ടായ അപകടത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.  2022ല്‍ പുറത്തിറങ്ങിയ 'സിബിഐ 5- ദി ബ്രെയ്ന്‍' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിൽ ജഗതി പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്. ബേസിൽ ജോസഫ്, ഗോകുൽ സുരേഷ്, വിനീത് ശ്രീനിവാസൻ, അനാർക്കലി, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, മാധവ് സുരേഷ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അരുണ്‍ ചിന്തുവും ടെയ്ലര്‍ ഡര്‍ഡനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അണ്ടര്‍ഡോഗ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ലെറ്റേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സഹനിർമ്മാണം. ഛായാഗ്രഹണം സുര്‍ജിത് എസ്. പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിങ് സി.ജെ അച്ചു എന്നിവർ നിർവഹിക്കുന്നു.

Advertisment

Read More

Jagathy Sreekumar Basil Joseph Vineeth Sreenivasan Gokul Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: