scorecardresearch

എന്തുവാ ജോലി ഇരുന്ന് എണ്ണ്; റിപ്പോർട്ടറെ ട്രോളി ഉർവശി, വീഡിയോ

"ഇന്റർവ്യൂവിൽ പോലും എത്ര തരം ഭാവങ്ങൾ. നിങ്ങൾ അത്ഭുതമാണ് ചേച്ചീ", എന്നാണ് ഉർവശിയുടെ വൈറൽ വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്

"ഇന്റർവ്യൂവിൽ പോലും എത്ര തരം ഭാവങ്ങൾ. നിങ്ങൾ അത്ഭുതമാണ് ചേച്ചീ", എന്നാണ് ഉർവശിയുടെ വൈറൽ വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urvashi|  Funny Video

മലയാളി സ്ത്രീയെ മായമേതുമില്ലാതെ വെള്ളിത്തിരയില്‍ പകര്‍ത്തിയ നടിയാണ് ഉർവശി. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ ​എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ ആ കഥാപാത്രത്തെ ഉർവശി തന്മയത്വത്തോടെ, മലയാളിത്തത്തോടെ അവതരിപ്പിക്കും. എക്കാലവും സ്ക്രീനിൽ ജീവിക്കുക തന്നെയായിരുന്നു ഉർവശിയുടെ കഥാപാത്രങ്ങൾ. നടിപ്പിൻ രാക്ഷസി എന്നാണ് ഉർവശിയെ കമൽഹാസൻ അടക്കമുള്ള താരങ്ങൾ വിശേഷിപ്പിക്കുന്നത്. ആ വിളിയെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഏറ്റവും അടുത്ത് റിലീസായി ഉള്ളൊഴുക്കിൽ വരെ ഉർവശി കാഴ്ച വയ്ക്കുന്നത്. 

Advertisment

ഉള്ളൊഴുക്കിന്റെ പ്രമോഷനിടെയുള്ള ഉർവശിയുടെ രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മാധ്യമപ്രവർത്തയുടെ ചോദ്യത്തിനു രസകരമായ മറുപടികളേകിയും ഇടയ്ക്ക് ട്രോൾ ചെയ്തുമൊക്കെ ചിരി പടർത്തുകയാണ് ഉർവശി. 

"700ൽ കൂടുതൽ സിനിമകൾ ചെയ്തെന്നു കണ്ടു, ഉള്ളതാണോ?" എന്ന ചോദ്യത്തിനു "എന്തുവാ ജോലി, ഇരുന്ന് എണ്ണ്... നിങ്ങള് പിള്ളേരല്ലെ, എണ്ണിയിട്ട് എന്നെ വിളിച്ചു പറ," എന്നാണ് ഉർവശിയുടെ മറുപടി. 

മറുപടി പറയുമ്പോഴാവട്ടെ, കുസൃതി നിറഞ്ഞ ഭാവങ്ങളാണ് ആ മുഖത്തു മിന്നി മറയുന്നത്.

Advertisment

 "ഈ ഇന്റർവ്യൂയിൽ തന്നെ നോക്കിയേ, അവരുടെ മുഖത്ത് എത്ര തരം ഭാവങ്ങൾ ആണ് മിന്നി മറഞ്ഞു പോയതെന്ന്? ഇവരെ വെല്ലാൻ ആരും തന്നെ ഇല്ല" 

 "ഇന്റർവ്യൂവിൽ പോലും എത്ര തരം ഭാവങ്ങൾ. നിങ്ങൾ അത്ഭുതമാണ് ചേച്ചീ"  എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

 ജീവിതത്തിലും ഹ്യൂമർസെൻസുള്ള കലാകാരി എന്നാണ് ആരാധകർ ഉർവശിയെ വിശേഷിപ്പിക്കുന്നത്. 

Read More Entertainment Stories Here

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: