/indian-express-malayalam/media/media_files/3MJdC2SRRZFKTmneoj3x.jpg)
മലയാളികളുടെ പ്രിയതാരം ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. കഴിഞ്ഞ ദിവസം, ഉർവശിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ കുഞ്ഞാറ്റയും എത്തിയിരുന്നു.
പൊതുപരിപാടികളിലും മറ്റും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള കുഞ്ഞാറ്റ യൂട്യൂബ് റിപ്പോർട്ടർമാർക്കും ഏറെ സുപരിചിതയാണ്. കൂട്ടത്തിലൊരു ചാനൽ റിപ്പോർട്ടുമായുള്ള കുഞ്ഞാറ്റയുടെ സംസാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"കുഞ്ഞാറ്റയുടെ ഒർജിനൽ പേരെന്താ?" എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.
"തേജാലക്ഷ്മി. തേജ എന്നു വിളിച്ചാൽ മതി. സെറ്റാണ്," എന്ന് കുഞ്ഞാറ്റ ഉത്തരം നൽകി.
"തേജു എന്നായിരിക്കും കുറച്ചുകൂടി അടിപൊളി," എന്നാണ് റിപ്പോർട്ടറുടെ സജഷൻ. ഇതിനു കുഞ്ഞാറ്റ നൽകിയ മറുപടിയാണ് ചിരിയുണർത്തുന്നത്.
"എന്തു വേണമെങ്കിലും, ഇഷ്ടമുള്ളതു വിളിച്ചോ, തെറി മാത്രം വിളിക്കാതിരുന്നാൽ മതി," എന്നാണ് ചിരിയോടെ കുഞ്ഞാറ്റ മറുപടി പറയുന്നത്.
View this post on InstagramA post shared by POPPER STOP malayalam (@popperstop.malayalam)
"അമ്മയുടെ ഹ്യൂമർസെൻസും അച്ഛൻ്റെ മുഖവും കിട്ടിയ കുട്ടി",
"ഒരു ജാഡയുമില്ലാത്ത പെൺകുട്ടി," ഇങ്ങനെ പോവുന്നു കമന്റുകൾ.
സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും സിനിമയാണ് ആഗ്രഹമെന്നുമാണ് കുഞ്ഞാറ്റ പറയുന്നത്.
നായികയായി ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി. ദൈവം അനുഗ്രഹിച്ചാൽ നായികയാകുമെന്നും, സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു.
അടുത്തിടെ ഉള്ളൊഴുക്കിന്റെ പ്രെമോഷൻ പരിപാടിക്കിടെ പാർവതിയും ഉർവശിയുമായി കുശലം പറയുന്ന കുഞ്ഞാറ്റയുടെ വീഡിയോയും ശ്രദ്ധനേടിയിരുന്നു.
നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിയുകയായിരുന്നു.
'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉർവശിയും പാർവതിയും എത്തുമ്പോൾ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2018ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്.
Read More Entertainment Stories Here
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
- ബേബി ബംമ്പ് ചിത്രങ്ങളുമായി ദീപിക പദുക്കോൺ
- മദ്യപിച്ചാൽ ചെരുപ്പുകൊണ്ട് തല്ലുമെന്ന് ആ സംവിധായകൻ പറഞ്ഞു: രജനീകാന്ത്
- ഞാനിന്ന് ആ ഗ്രൂപ്പിന്റെ ഭാഗമല്ല; പിണക്കത്തിനു പിന്നിലെ കാരണം പറഞ്ഞ് ശ്വേത മേനോൻ
- ലാലേട്ടനെ നെഞ്ചിൽ പതിപ്പിച്ച് ആരാധകൻ; സർപ്രൈസുമായി സാക്ഷാൽ മോഹൻലാൽ
- 6300 കോടി ആസ്തി; ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നൻ ഈ സൂപ്പർ താരം
- അവളെ തൊട്ടതെന്തിന്? ഷൂട്ടിംഗിനിടയിലെ പ്രണയം, സല്‍മാനോട് ദേഷ്യപ്പെട്ട് സംവിധായകന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.