scorecardresearch

വഴക്കിനെ ചൊല്ലിയുള്ള വഴക്കിനിടയിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ടൊവിനോയുടെ 'വഴക്ക്' ഇപ്പോൾ ഓൺലൈനിൽ കാണാം

ടൊവിനോയുമായുള്ള വഴക്കിനിടയിൽ 'വഴക്ക്' സിനിമ ഓൺലൈനിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ

ടൊവിനോയുമായുള്ള വഴക്കിനിടയിൽ 'വഴക്ക്' സിനിമ ഓൺലൈനിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ

author-image
Entertainment Desk
New Update
Sanal Kumar Sasidharan |  Tovino Thomas |  Vazhakku

വഴക്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോ തോമസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കവും തുടരുകയാണ്.

Advertisment

സിനിമയുടെ റിലീസ് മുടക്കുന്നത് ചിത്രത്തിന്റെ നിർമാതാവും നായകനുമായ ടൊവിനോയാണ് എന്ന രീതിയിൽ വിമർശനവുമായി ആദ്യം രംഗത്തെത്തിയത് സനൽ കുമാർ ആണ്. ടൊവിനോ മുഖ്യകാഥാപാത്രവും നിര്‍മാണ പങ്കാളിയുമായി എത്തുന്ന ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്ന് ടൊവിനോ പറഞ്ഞെന്നുമായിരുന്നു സനലിന്‍റെ ആരോപണം 

എന്നാൽ വിഷയത്തില്‍ സനലിന്‍റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടികാട്ടി ടൊവിനോയും പിന്നാലെയെത്തി.  'വഴക്ക്' സിനിമ ചെയ്യുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ലെന്നും. ചിത്രത്തിനായി താൻ 27 ലക്ഷം രൂപ നിർമാണ ചെലവ് നൽകി, എന്നാല്‍ പ്രതിഫലമൊന്നും ലഭിച്ചില്ലെന്നും  ടൊവിനോയും സമൂഹമാധ്യമങ്ങളിൽ വിശദീകരണവുമായെത്തി. 

വഴക്കിനെ ചൊല്ലിയുള്ള വഴക്കുകൾ തുടരുന്നതിനിടയിൽ വഴക്ക് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.

Advertisment
"പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം," എന്നാണ് ചിത്രത്തിന്റെ ലിങ്ക് പങ്കിട്ടുകൊണ്ട് സനൽകുമാർ കുറിച്ചത്.

Read More Entertainment Stories Here

Sanalkumar Sasidharan Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: