scorecardresearch

ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ

ഭാര്യ വരദ മേനോനൊപ്പമുള്ള​ ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ

ഭാര്യ വരദ മേനോനൊപ്പമുള്ള​ ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ

author-image
Entertainment Desk
New Update
Balachandra Menon | old photos | throwback photos

ചിത്രം: ഇൻസ്റ്റഗ്രാം/ ബാലചന്ദ്ര മേനോൻ

മലയാളികൾക്ക് ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളും സിനിമകളും സമ്മിനിച്ചിട്ടുള്ള നടനും സംവിധായകനുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Advertisment

42 വർഷം പിന്നിട്ട ദാമ്പത്യം ആഘോഷിക്കുന്ന ബാലചന്ദ്രമേനോൻ, ഭാര്യ വരദ മേനോനൊപ്പമുള്ള​ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. ഒത്തൊരുമയുടെ 42 വർഷങ്ങൾ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. വർഷങ്ങൾക്ക് മുൻപ് പകർത്തിയ ഒരു ചിത്രവും, അടുത്തിടെ പകർത്തിയ പുതിയ ഒരു ചിത്രവുമാണ് താരം പോസ്റ്റു ചെയ്തത്.

1982 മെയ് 12നാണ്​ ഇരുവരും വിവാഹിതരായത്. അഖിൽ വിനായക് മേനോൻ, ഭാവന മേനോൻ എന്നീവരാണ് മക്കൾ. സിനമിയൽ നിന്ന് ഇടവേളയെടുക്കാറുള്ള താരം, പലപ്പോഴും അഭിനയിത്തിലൂടെയും സംവിധാനത്തിലൂടെയും മലയാള സിനിമയിൽ തന്റെ സാനിധ്യം വീണ്ടും അറിയിക്കറുണ്ട്.

Advertisment

2023ൽ പുറത്തിറങ്ങിയ 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2018ൽ പുറത്തിറങ്ങിയ 'എന്നാലും ശരത്ത്' ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധാനത്തിനു പുറമേ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം തുടങ്ങിയ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ശോഭന, പാർ‍വതി, മണിയൻപിള്ള രാജു, കാർ‍ത്തിക, ആനി, നന്ദിനി തുടങ്ങി മലയാളം സിനിമയിലെ ഒരുകൂട്ടം എവർഗ്രീൻ താരങ്ങളെ തിരശീലയിലെത്തിച്ച സംവിധായകനാണ് ബാലചന്ദ്രമേനോൻ. . 

Read More Entertainment Stories Here

Balachandramenon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: