scorecardresearch

കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ

ഒരേ സമയം കലാരഞ്ജിനി- കൽപ്പന- ഉർവശി സഹോദരിമാരുടെ ഭാവങ്ങൾ ശ്രീമയിയുടെ മുഖത്ത് മിന്നി മറയുന്നു എന്നാണ് ആരാധകരുടെ കമന്റ്

ഒരേ സമയം കലാരഞ്ജിനി- കൽപ്പന- ഉർവശി സഹോദരിമാരുടെ ഭാവങ്ങൾ ശ്രീമയിയുടെ മുഖത്ത് മിന്നി മറയുന്നു എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
New Update
Sreemayi

തിരുവിതാംകൂര്‍ സഹോദരിർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരെ പോലെയാണ് മലയാളസിനിമയ്ക്ക് കലാരഞ്ജിനി, കൽപ്പന, ഉര്‍വശി സഹോദരിമാരും. ഒരേ കുടുംബത്തിൽ നിന്നെത്തിയ മൂന്നുപേരെയും സിനിമാപ്രേമികൾക്ക് അത്രയിഷ്ടമാണ്. ഇവരിൽ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ കൽപ്പനയും കലാരഞ്ജിനിയും എക്കാലവും എടുത്തു പറഞ്ഞിരുന്നത് ഉർവശിയുടെ പേരായിരുന്നു. ഉർവശിയ്ക്ക് പകരം ഉർവശി മാത്രമെന്ന് പ്രേക്ഷകരെ പോലെ ഈ സഹോദരിമാരും ഉറപ്പിച്ചു തന്നെ പറയും.

Advertisment

ആ മൂന്നു സഹോദരിമാരെയും ഓർമ്മിപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ വാർത്തകളിലിടം നേടുന്നത്. അത് മറ്റാരുമല്ല, കൽപ്പനയുടെ ഏകമകൾ ശ്രീമയി എന്നു വിളിക്കുന്ന ശ്രീ സംഖ്യ. കാഴ്ചയിൽ കലാരഞ്ജിനിയോടാണ് ശ്രീമയിയ്ക്ക് സാമ്യം. ഭാവങ്ങളിലും അഭിനയത്തിലുമൊക്കെ ഉർവശിയേയും സംസാരത്തിൽ കൽപ്പനയേയും ഓർമ്മിപ്പിക്കുന്നു ഈ പെൺകുട്ടി എന്നാണ് ശ്രീമയിയുടെ അഭിമുഖങ്ങൾ കണ്ട് ആരാധകർ പറയുന്നത്.

അമ്മ കല്പനയെ മിനുവെന്നാണ് ശ്രീമയി വിളിച്ചിരുന്നത് വല്യമ്മ കലാരഞ്ജിനി ശ്രീമയിയ്ക്ക് കാർത്തുവാണ്, ചെറിയമ്മ ഉർവശിയാവട്ടെ  പൊടിയമ്മയും. 

Advertisment

പൊടിയമ്മ ഉർവശി തന്നെയാണ് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ശ്രീമയി പറയുന്നത്.  ആളുകൾ റെട്രോ ഉർവശി എന്നു വിളിക്കുന്നതിനെ കുറിച്ചും ശ്രീമയി പറയുന്നു. "ഛായ ചിലപ്പോൾ ഉണ്ടാവും. പക്ഷേ പൊടിയമ്മ വേറൊരു ഭംഗിയാണ്."

"എൺപതുകൾ മുതൽ ഇപ്പോഴും ഒട്ടും കോട്ടം നിൽക്കാതെ നിൽക്കുന്നയാളാണ് പൊടിയമ്മ. അതേ റേഞ്ചിൽ തന്നെ നിൽക്കുകയാണ്. ഓരോ സീനിനും ഓരോ ടേക്കിനും ഓരോ റിയാക്ഷൻസ് ആണ് കൊടുക്കുന്നത്. ആ പദവി പൊടിയമ്മയ്ക്ക് മാത്രമാണ്. മറ്റുള്ള അഭിനേതാക്കളും സംവിധായകരുമൊക്കെ പൊടിയമ്മയെ ലേഡി സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചും അതങ്ങനെ തന്നെയാണ്."

ജാങ്കോ സ്പേസിനു നൽകിയ അഭിമുഖത്തിൽ അമ്മ കൽപ്പനയുടെ സിനിമാ ഡയലോഗുകൾ അതിമനോഹരമായി അനുകരിക്കുന്നുമുണ്ട് ശ്രീമയി. 

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ കയ്യൊപ്പ് ചാർത്തിയ അഭിനേത്രിയാണ് കൽപ്പന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കൽപ്പനയെ തേടി ദേശിയ പുരസ്കാരവും എത്തി. മലയാളത്തിൽ ഏറ്റവും നന്നായി ഹാസ്യം കൈകാര്യം ചെയ്ത അഭിനേത്രിമാരിൽ ഒരാൾ കൂടിയായിരുന്നു കൽപ്പന. 2016 ജനുവരി 25നാണ് കൽപ്പന വിട വാങ്ങിയത്. അമ്പതാം വയസ്സിൽ അപ്രതീക്ഷിതമായി വിട വാങ്ങിയ കൽപ്പനയെന്ന പ്രതിഭയെ ഒരു നോവോടെ മാത്രമേ മലയാളികൾക്ക് ഓർക്കാനാവൂ.

ഉർവശി- കൽപ്പന- കലാരഞ്ജിനി സഹോദരിമാരുടെ വഴിയെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിക്കുകയാണ് ശ്രീമയിയും. നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ അരങ്ങേറ്റം. ചിത്രത്തിൽ ഉർവ്വശിയും അഭിനയിക്കുന്നുണ്ട്. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. ഫുട്ബോൾ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീമയി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചർ എന്ന കഥാപാത്രമായി എത്തുന്നത് ഉർവശിയാണ്.

Read More Entertainment Stories Here

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: