scorecardresearch

ഇത് മമ്മൂട്ടി അല്ല, മമ്മൂത്തീ: ചെറുപ്പക്കാരെ കുശുമ്പടിപ്പിച്ച് വീണ്ടും മെഗാസ്റ്റാർ

കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന മെഗാസ്റ്റാർ, ഇങ്ങേര് മമ്മൂട്ടിയല്ല, മമ്മൂത്തീ ആണെന്ന് ജയസൂര്യ

കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന മെഗാസ്റ്റാർ, ഇങ്ങേര് മമ്മൂട്ടിയല്ല, മമ്മൂത്തീ ആണെന്ന് ജയസൂര്യ

author-image
Entertainment Desk
New Update
Mammootty latest pic

കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണിത് (Photo: Instagram/ Mammootty)

മലയാളത്തിന്റ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണിത്. "R A M B L E R" തലക്കെട്ട് മാത്രമാണ് മമ്മൂട്ടി ഇതിന് താഴെ നൽകിയിരിക്കുന്നത്. കാൽനടയായി ദീർഘദൂര യാത്ര ചെയ്യുന്നൊരാൾ എന്നാണ് ഈ വാക്കിന് അർത്ഥം. സിനിമാ രംഗത്ത് ദശകങ്ങളുടെ അഭിനയ പരിചയമുള്ള അതുല്ല്യ നടനാണ് മമ്മൂട്ടി.

Advertisment

ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് അനേകം രസകരമായ കമന്റുകളുമായി എത്തുന്നത്. "പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാർ ഉണ്ടായാ മതി മക്കളുടെ കംപ്ലീറ്റ് സമാധാനോം പോവാൻ, ഹലോ ഫയർ സ്റ്റേഷൻ ഇവിടെ ഒരാൾ സോഷ്യൽ മീഡിയയ്ക്ക് തീവെക്കുന്നു, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ, ഇവനെ പടച്ചുവിട്ട കടവുളുക്ക് 10/10, അണ്ണൻ തനി നാടൻ കൊല മല്ലു മിനാറ്റി" തുടങ്ങിയ ട്രോളുകളാണ് പോസ്റ്റിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം ടർബോ ലുക്കിൽ മമ്മൂട്ടി കൊച്ചിയിൽ വോട്ട് ചെയ്യാനെത്തിയിരുന്നു. മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാ സ്റ്റാറിന്റെ എൻട്രി. മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്. ഉച്ചതിരിഞ്ഞ് ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചാണ് താരം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് എൽപി സ്കൂളിലെ 64ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങിയത്.

Read More Entertainment Stories Here

Viral Photo Mammootty Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: