scorecardresearch

'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ

നിരവധി നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച മഞ്ജു വാര്യരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്

നിരവധി നെഗറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച മഞ്ജു വാര്യരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്

author-image
Entertainment Desk
New Update
Manju Warrier.jpg

ചിത്രം: ഇൻസ്റ്റഗ്രാം

അവാർഡ് ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാൽ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ. "പരം പരം പരം പരം പരമസുന്ദരി" എന്ന ഹിന്ദി ഗാനം ആലപിച്ചാണ് മഞ്ജു ആരാധകരെ അമ്പരപ്പിച്ചത്.

Advertisment

പലപ്പോഴും മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധരെ വിസ്മയിപ്പിക്കാറുള്ള നടിയാണ് മഞ്ജു വാര്യർ. എന്നാൽ അപ്രതീക്ഷിതമായി പാട്ടുപാടാനെത്തിയ താരത്തെ കണ്ട് പലരും അമ്പരന്നു. വനിത ഫിലിം അവർഡിന്റെ വേദിയിലായിരുന്നു താരത്തിന്റെ പ്രകടനം. പാട്ടുപാടുന്ന മഞ്ജുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

അഭിനന്ദനത്തിനൊപ്പം നിരവധി വിമർശനങ്ങളും കമന്റിൽ ലഭിക്കുന്നുണ്ട്. "മലയാളത്തിൽ ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ", "ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ", "പെറ്റ തള്ള സഹിക്കില്ല..കൊല്ലണ്ടായിരുന്നു ഈ പാട്ടിനെ ഇങ്ങനെ​" തുടങ്ങിയവായാണ് നെഗറ്റീവ് കമന്റുകളിൽ ചിലത്. . 

വനിത അവാർഡിൽ നിന്നുള്ള വീഡിയോ ക്ലിപ്പുകുൾ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ്. മോഹൻലാലും മമ്മൂട്ടിയും പരസ്പരം ചുംമ്പിക്കുന്ന വീഡിയോ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.​ ഇതിനു പിന്നാലെ, ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ഗാനമായ 'സിന്ദാ ബന്ദാ'യ്ക്ക് അധിമനോഹരമായി ഡാൻസുകളിക്കുന്ന മോഹൻലാലിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisment

അനായാസമയി ഡാൻസു ചെയ്യുന്ന ലാലേട്ടന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. മോഹൻലാലിന്റെ വീഡിയോ പങ്കുവച്ച്, പ്രതികരണവുമായി സാക്ഷാൽ കിങ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു. . 

Read More Entertainment Stories Here

Manju Warrier Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: