scorecardresearch

മഞ്ഞുമ്മൽ ബോയ്സിന്റെ യാഥാർത്ഥ്യം അന്വേഷിക്കാൻ തമിഴ്നാട് പൊലീസ്

വർഷങ്ങൾക്ക് ശേഷം ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലെന്നും, അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

വർഷങ്ങൾക്ക് ശേഷം ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലെന്നും, അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

author-image
Entertainment Desk
New Update
Manjummel Boys

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്.' കേരളത്തിന് പുറത്ത് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ യഥാർത്ഥ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുകയാണ് തമിഴ്നാട് ആഭ്യന്തര വകുപ്പ്.

Advertisment

18 വർഷം മുൻപ് കേരളത്തിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്ന ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. കൊടൈക്കനാലിലെ പ്രശസ്തമായ ഗുണ കേവ്സിൽ പ്രവേശിക്കുന്ന സംഘത്തിലെ ഒരാൾ 120 അടി താഴ്ചയുള്ള കുഴിയിൽ അകപ്പെടുന്നതും, സംഘത്തിലെ ഒരാൾ സാഹസികമായി ഇയാളെ രക്ഷപെടുത്തുന്നതുമാണ് സിനിമയുടെ കഥ.

അപകടത്തെ തുടർന്ന് തമിഴ്‌നാട് പൊലീസിനോട് സഹായം അഭ്യർത്ഥിക്കുന്നതും അതികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് ജനപ്രീതി നേടിയതോടെ പൊലീസിന്റെ നടപടികൾക്കെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു, ഇപ്പോൾ, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി പി.അമുദയാണ് പൊലീസിന് നിർദേശം നൽകിയത്.

നിലമ്പൂർ സ്വദേശിയായ വി.ഷിജു എബ്രഹാം നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം അന്വേഷണം വേണ്ടെന്നാണ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.

Advertisment

അന്ന് സംഘത്തിലുണ്ടായിരുന്നവരെ പൊലീസ് ഉപദ്രവിച്ചു എന്നത് സത്യമാണെങ്കിലും സിനിമ റിലീസായ ശേഷം ​ഗുണ കേവ്സ് സന്ദർശിച്ചപ്പോൾ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അന്നത്തെ സംഭവങ്ങളിൽ മാപ്പ് പറഞ്ഞുവെന്നും, വർഷങ്ങൾക്ക് ശേഷം കേസുകൊടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ​ താല്പര്യമുല്ലെന്നും യഥാർത്ഥ മഞ്ഞുമ്മൽ സംഘം പറഞ്ഞു.

Read More Entertainment Stories Here

Police Case Tamil Nadu Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: