scorecardresearch

അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ

ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ച് വാർത്തകൾ സൃഷ്ടിച്ചുവെന്ന് നടൻ മനോജ് കെ. ജയൻ

ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ച് വാർത്തകൾ സൃഷ്ടിച്ചുവെന്ന് നടൻ മനോജ് കെ. ജയൻ

author-image
Entertainment Desk
New Update
Manoj K Jayan

ചിത്രം: ഫേസ്ബുക്ക്/ മനോജ് കെ. ജയൻ

മലയാള സംഗീതലോകത്തിന് തീരാനഷ്ടമായിരുന്നു ഗായകനും സംഗീത സംവിധായകനുമായ കെ.ജി ജയന്റെ വിയോഗം. 60 വർഷം നീണ്ട സംഗീത സപര്യയുടെ അവസാനം, മകനും നടനുമായ മനോജ് കെ. ജയനെ ഉൾപ്പെടെ നിരവധി സംഗീത പ്രേമികളെ ദുഃഖത്തിലാഴ്ത്തി. പിതാവിന്റെ മരണസമയത്ത് തന്റെ ഭാര്യക്കെതിരെ ഉയർന്ന പരഹാസങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോജ് കെ. ജയൻ.

Advertisment

"15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു, അവളുടെ കളിതമാശകളും, പരിചരണവും, സ്നേഹപൂർണമായ ശാസനകളുമാണ്  അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല.

എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന, ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടു ഫലമില്ല. അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി," ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ മനോജ് കെ. ജയൻ കുറിച്ചു.

ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ  മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ ഈ പല ചിത്രങ്ങൾക്കും ആ സ്നേഹത്തെ ചൂണ്ടിക്കാണിയ്ക്കാൻ കഴിഞ്ഞേക്കാം.

Advertisment

പ്രധാന മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. മരണവാർത്തയറിഞ്ഞും, തുടർന്നുള്ള മരണാനന്തര ചടങ്ങുകൾക്കും എന്റെയും കുടുംബങ്ങങ്ങളുടെയും ദുഃഖം അവരുടെയും കൂടി ദുഃഖമായി കണ്ട് എല്ലാ തിരക്കുകളും മാറ്റിവച്ച് ഞങ്ങളെ സമാശ്വസിപ്പിക്കാൻ വന്നുചേർന്ന അച്ഛനെ ആരാധിക്കുന്ന, അംഗീകരിക്കുന്ന, സ്നേഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും, എന്റെ എല്ലാ സുഹൃത്തുക്കൾക്കും, ചലച്ചിത്ര-മാധ്യമ-കലാ പ്രവർത്തകർക്കും, അതോടൊപ്പം തന്നെ ഞങ്ങൾ വേദനിയ്ക്കുന്ന സമയത്ത്‌പോലും പരിഹാസശരങ്ങൾ കൊണ്ടു മുറിവേല്പിക്കുകയും, എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എൻറെ വീടും മറ്റും ഞാൻ പോലുമറിയാതെ ഓൺലൈനിൽ വീതം വച്ചുനല്കിയും, എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചു വാർത്തകൾ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂട്യൂബ് ചാനലുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു, മനോജ് കെ. ജയൻ കുട്ടിച്ചേർത്തു.

Read More Entertainment Stories Here

Manoj K Jayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: