scorecardresearch

45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ

ഇതുവരെ പറയാത്ത മഹത്തായ പ്രണയകഥ എന്നാണ് മുൻപ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും സ്നേഹബന്ധത്തെ ദുൽഖർ വിശേഷിപ്പിക്കുന്നത്

ഇതുവരെ പറയാത്ത മഹത്തായ പ്രണയകഥ എന്നാണ് മുൻപ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും സ്നേഹബന്ധത്തെ ദുൽഖർ വിശേഷിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Mammootty

45ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്‍റെയും മനോഹരമായ രണ്ടു ചിത്രങ്ങളും ദുൽഖർ കുറിപ്പിനൊപ്പം പങ്കുവച്ചു. 

Advertisment

"45 വർഷമായി നിങ്ങൾ രണ്ടുപേരും മാതൃകയായി തുടരുന്നു. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടേതായൊരു ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിൻ്റെ ഭാഗമാകാനും അതിൻ്റെ സ്‌നേഹത്തിലും ഊഷ്‌മളതയിലും മുഴുകാനും കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ.

ഉമ്മയ്ക്കും വാപ്പച്ചിയ്ക്കും വാർഷിക ആശംസകൾ! നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും സാധാരണമായതിനെയും അസാധാരണമാക്കുന്നു," ദുൽഖറിന്റെ വാക്കുകളിങ്ങനെ. 

Advertisment

ഇതുവരെ പറയാത്ത മഹത്തായ പ്രണയകഥ എന്നാണ് മുൻപ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ബന്ധത്തെ ദുൽഖർ വിശേഷിപ്പിച്ചത്. 1979 മേയ് ആറിനാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. 

നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്തമകൾ. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. സുറുമിയ്ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. പഠനം പൂർത്തിയാക്കി സിനിമയിലെത്തിയ ദുൽഖർ പിന്നീട് തെന്നിന്ത്യയിൽ ഒന്നാകെ ശ്രദ്ധ നേടിയ നടനായി മാറി. അമാൽ സൂഫിയ ആണ് ദുൽഖറിന്റെ പങ്കാളി. ഏക മകൾ മറിയം അമീറ സൽമാൻ. 

Read More Entertainment Stories Here

Dulquer Salman Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: