/indian-express-malayalam/media/media_files/lQ3S1ZtxmGIymr2errO2.jpg)
മെയ് 7 മുതൽ ജൂൺ അവസാനം വരെയാണ് ഇ-പാസുകൾ നിർബന്ധമാക്കിയിരിക്കുന്നത്
പ്രതിദിനം 20,000-ത്തോളം വാഹനങ്ങൾ കൊടൈക്കനാലിൽ പ്രവേശിക്കുന്നതായി തമിഴ്‌നാട് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോടതി ഉത്തരവ്. മലയാളത്തിലും തമിഴിലും ഹിറ്റായ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെ, വൻ തിരക്കാണ് കൊടൈക്കനാലിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
ഇ പാസുകൾ നിർബന്ധമാക്കിയതിന് പിന്നാലെ, ചൊവ്വാഴ്ച ഊട്ടിയിലേക്കുള്ള പ്രധാന പാതയായ മേട്ടുപ്പാളയം, കള്ളാർ ചെക്ക്‌പോസ്റ്റിൽ ഇ-പാസ് പരിശോധന നടന്നു.
/indian-express-malayalam/media/media_files/kI3icB8DGZNpPzBRycjE.jpg)
"epass.tnega.org" എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ-പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്. സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, യാത്രക്കാരുടെ എണ്ണം, പ്രവേശന തീയതി, പുറത്തുകടക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ നൽകണം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് നിർബന്ധമാണ്.
അപേക്ഷകർക്ക് ക്യുആര്‍ കോഡ് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം മാത്രമായിരിക്കും വാഹനങ്ങളിലുള്ള സന്ദർശനം അനുവദിക്കുക.
ഊട്ടി, കൊടൈക്കനാൽ ഇ-പാസിന് എങ്ങനെ അപേക്ഷിക്കാം
1. നിങ്ങൾ ഇന്ത്യയിൽ നിന്നുള്ള വ്യക്തിയാണോ ഇന്ത്യക്ക് പുറത്തു നിന്നുള്ള വ്യക്തിയാണോ എന്ന് തിരഞ്ഞെടുക്കുക
/indian-express-malayalam/media/post_attachments/b1584ac3976368b8df1ac2fe2c2f6decffc5fc849b4bd243b63e5fe710bc072a.jpg)
2. ഇന്ത്യയ്‌ക്കുള്ളിൽ നിന്നാണെന്ന് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക
/indian-express-malayalam/media/post_attachments/2fc16ff010a9e6a0fa986940652f841d50a475f99b7797cb041f01cfd2f98ba0.jpg)
3. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുക
/indian-express-malayalam/media/post_attachments/dbce2af1a63ba3781c4be4ac53c74b63e91be0ad62ce91791547f4b3dea4b823.jpg)
4.'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അടുത്ത പേജിൽ ആവശ്യപ്പെട്ട വിവരങ്ങൾ പൂരിപ്പിക്കുക.
/indian-express-malayalam/media/post_attachments/8cbe63b1c49a81bdb13a82d8d59027bc890a9d5b8f0c90e2915d3a447301f253.jpg)
പ്രദേശവാസികൾക്കും ഈ പോർട്ടലിൽ നിന്ന് ഇ-പാസ് ലഭിക്കും
/indian-express-malayalam/media/post_attachments/c36aacccfd0685d0138331391a38265649bea71a45924971b278d17db70074b8.jpg)
വർഷങ്ങൾക്ക് മുൻപു തന്നെ മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമാണ് കൊടൈക്കനാൽ. കൊടൈക്കനാലിന്റെ ഹൃദയഭാഗത്ത് സ്ഥിതചെയ്യുന്ന ഗുഹയിൽ, കമൽഹാസൻ നായകനായ "ഗുണ" എന്ന സൂപ്പർഹിറ്റ് സിനിമ ചിത്രീകരിച്ചതിന് പിന്നാലെയാണ് "ഗുണ കേവ്സ്" എന്ന പേര് ലഭിക്കുന്നതും ജനപ്രിയമാകുന്നതും.
കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഗുണ കേവ്സും "ഡെവിൾസ് കിച്ചണും" അതിന്റെ ഭീകരത നഷ്ടപ്പെടാതെ, സംവിധായകൻ ചിദംബരവും സംഘവും മഞ്ഞുമ്മല്‍ ബോയ്സിലൂടെ വെള്ളിത്തിരയിലെത്തിച്ചതോടെയാണ്, ഇവിടേയ്ക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്കുണ്ടാകുന്നത്.
തമിഴ്നാട് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ റിലീസുചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്, 240 കോടിയോളം രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്.
- Mehadhiya KF is an intern at indianexpress.com
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us