scorecardresearch

ജാൻവി കപൂറിന്റെ 44 കോടിയുടെ വീടുവാങ്ങാൻ പ്രചോദനമായത് ഷാരൂഖ് ഖാൻ: രാജ്കുമാർ റാവു

താങ്ങാനാവുന്നതിലും കൂടുതൽ വിലയുള്ള ഒരു വീട് വാങ്ങണമെന്ന് ഷാരൂഖ് ഉപദേശിച്ചുവെന്ന് രാജ്കുമാർ റാവു

താങ്ങാനാവുന്നതിലും കൂടുതൽ വിലയുള്ള ഒരു വീട് വാങ്ങണമെന്ന് ഷാരൂഖ് ഉപദേശിച്ചുവെന്ന് രാജ്കുമാർ റാവു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajkummar Rao | Shah Rukh Khan

Photo: Rajkummar Rao/Instagram

ബോളിവുഡ് നടൻ രാജ്കുമാർ റാവുവിന്റെ എറ്റവും പുതിയ ചിത്രമായ 'ശ്രീകാന്ത്' റിലീസിനൊരുങ്ങുകയാണ്. മെയ് 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ തനിക്ക് നൽകിയ കൗതുകകരമായ ഒരു ഉപദേശത്തെക്കുറിച്ച് അടുത്തിടെ രാജ്കുമാർ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്.

Advertisment

താങ്ങാനാവുന്നതിലും കൂടുതൽ വിലയുള്ള  ഒരു വീട് വാങ്ങാനും, അത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ഷാരൂഖ് ഉപദേശിച്ചുവെന്ന് രാജ്കുമാർ പറഞ്ഞു. ഷാരൂഖ് ഖാന്റെ ഉപദേശത്തിനൊപ്പം, തനിക്കും ഭാര്യ പത്രലേഖയ്ക്കും നഗരത്തിൽ ഒരു വീട് എന്നത് വളരെക്കാലമായുള്ള സ്വപ്നമായിരുന്നെന്നും, രാജ്കുമാർ പറഞ്ഞു.

3456 ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര ഭവനമാണ് രാജ്കുമാറും ഭാര്യയും സ്വന്തമാക്കിയത്. രാജ്കുമാറിനൊപ്പം മുൻപ് 'മിസ്റ്റർ ആൻഡ് മിസ്സിസ് മഹി' എന്ന ചിത്രത്തിൽ അഭിനയിച്ച നടി, ജാൻവി കപൂറിന്റെ വീടാണ് താരം സ്വന്തമാക്കിയത്. 44 കോടി രൂപയോളം ചെലവഴിച്ചാണ് രാജ്കുമാറും പത്രലേഖയും 2022ൽ ഈ വീടു സ്വന്തമാക്കിയത്. 

ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ 'മന്നത്ത്' വാങ്ങിയത് തനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നെന്ന് ഷാരൂഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വീട് വാങ്ങിയ ശേഷം അലങ്കാരങ്ങൾക്കും മറ്റു കാര്യങ്ങൾക്കും പണം ഇല്ലായിരുന്നെന്നും ഗൗരി ഖാൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ ഷാരൂഖ് പറഞ്ഞിരുന്നു.

Advertisment

Read More Entertainment Stories Here

Raj Kumar Rao Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: