/indian-express-malayalam/media/media_files/nHcJcqLWnYknJ5P7xdH6.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും നിരവധി ആരാധകരെയാണ് മമിതയ്ക്ക് നേടിക്കൊടുത്തത്. അഭിനയത്തിന് പുറമേ ഡാൻസർ കൂടിയായ മമിത, വിവാഹ വേദിയിൽ ഡാൻസ് കളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മമിതയുടെ പഴയ ഒരു ഡാൻസ് വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. കേളേജ് കാലഘട്ടത്തിൽ മമിത അവതരിപ്പിച്ച ഡാൻസിന്റെ വീഡിയോയാണിത്.
സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിത്രത്തിലെ സോനാരേ എന്ന കഥാപാത്രം മമിതയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ 'സർവ്വോപരി പാലാകാരൻ' ആണ് മമിതയുടെ ആദ്യ ചിത്രം. പിന്നീട് ഹണിബീ 2, ഡാകിനി, വരത്തൻ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
'ഓപറേഷൻ ജാവ' എന്ന ചിത്രത്തിലാണ് മമിത നായിക വേഷത്തിലെത്തിയത്. തുടർന്ന് ഖോ ഖോ, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളിലും മമിത പ്രധാന വേഷങ്ങൾ ചെയ്തു.
അടുത്തിടെ തമിഴ് നടൻ സൂര്യക്കൊപ്പം മമിത അഭിനയിക്കുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. സംവിധായകൻ ബാലയുടെ 'വണങ്കാൻ' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അഭിനയിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി. ഇതിനു പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്.
Read More Entertainment Stories Here
- ജാൻവി കപൂറിന്റെ 44 കോടിയുടെ വീടുവാങ്ങാൻ പ്രചോദനമായത് ഷാരൂഖ് ഖാൻ: രാജ്കുമാർ റാവു
- 40 കോടി ബഡ്ജറ്റ്, ആദ്യദിനം 1.35 കോടി, നടികർ ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷ​ൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us