scorecardresearch

സ്ട്രിക്റ്റ് ആയിരുന്നു പക്ഷേ ഒന്നും വർക്കായില്ല; മകനെ വളർത്തിയതിനെക്കുറിച്ച് സുഹാസിനി

12-ാം വയസിൽ മകൻ, ദാസ് ക്യാപിറ്റലുമായി സിപിഎം പാർട്ടി ഓഫീസിൽ കയറിചെന്നുവെന്ന് സുഹാസിനി പറഞ്ഞിരുന്നു

12-ാം വയസിൽ മകൻ, ദാസ് ക്യാപിറ്റലുമായി സിപിഎം പാർട്ടി ഓഫീസിൽ കയറിചെന്നുവെന്ന് സുഹാസിനി പറഞ്ഞിരുന്നു

author-image
Entertainment Desk
New Update
Suhasini Hasan, Suhasini Maniratnam

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് സുഹാസിനി മണിരത്നം. തമിഴിലെ പ്രശസ്ത സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചത്. അടുത്തിടെ,  മകൻ നന്ദൻ മണിരത്നത്തെകുറിച്ച് സുഹാസിനി നടത്തിയ രസകരമായ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടിയിരുന്നു.

Advertisment

ചെറുപ്പം മുതൽ നന്ദൻ ഫീലോസഫിക്കൽ പുസ്തകങ്ങളും രാഷ്ട്രീയ പുസ്തകങ്ങളുമാണ് വായിച്ചിരുന്നതെന്നും, ഒരിക്കൽ സിപിഎം പാർട്ടി ഓഫിസിൽ, അച്ഛന്റെ പേരു മാറ്റിപറഞ്ഞ് അകത്തുകയറിയെന്നും സുഹാസിനി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം 'ജയ് മഹേന്ദ്രൻ' എന്ന പുതിയ വെബ് സീരീസിന്റെ പ്രെമോഷനിടെ, ഇതേ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് സുഹാസിനി പറഞ്ഞ മറുപടിയാണ് ശ്രദ്ധനേടുന്നത്.

ചെറുപ്പത്തിൽ മകന് എത്രമാത്രം സ്വാതന്ത്ര്യം നൽകിയിരുന്നു, മകനെ എങ്ങനെയാണ് വളർത്തിയതെന്ന ചോദ്യത്തിനായിരുന്നു സുഹാസിനിയുടെ മറുപടി. താൻ സ്ട്രിക്റ്റ് ആയാണ് മകനെ വളർത്തിയതെന്നും, പക്ഷേ അതൊന്നും വർക്ക് ആയില്ലെന്നും, സുഹാസിനി പറഞ്ഞു. 

നേരത്തെ, കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു നന്ദനെ കുറിച്ച് സുഹാസിനി സംസാരിച്ചത്. 12-ാം വയസ്സിൽ ദാസ് ക്യാപിറ്റൽ കൈയ്യിൽ പിടിച്ച്, ടി നഗറിലെ സിപിഎം പാർട്ടി ഓഫീസിൽ കയറിചെന്നുവെന്നാണ് നടി പറഞ്ഞത്. സാധാരണ കുട്ടികൾ കോമിക്കുകളും സൂപ്പർ ഹീറോ ചിത്രങ്ങളും കാണുമ്പോൾ നന്ദൻ, ഫിലോസഫിക്കൽ പുസ്‌തകങ്ങളും പൊളിറ്റിക്കൽ പുസ്‌തകങ്ങളും വായിക്കാനും പഠിക്കാനും തുടങ്ങിരുന്നുവെന്നും സുഹാസിനി പറഞ്ഞു. 

Advertisment

അതേസമയം, സൈജു കുറുപ്പ് നായകനാകുന്ന 'ജയ് മഹേന്ദ്രനി'ൽ സുപ്രധാന വേഷത്തിലാണ് സുഹാസിനി എത്തുന്നത്. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണ് ജയ് മഹേന്ദ്രൻ. മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ തുടങ്ങി നിരവധി താരങ്ങൾ സീരീസിൽ അണിനിരക്കുന്നു.

Read More

Suhasini Maniratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: