/indian-express-malayalam/media/media_files/LmiZ3r2206y0aFmFWaQF.jpg)
ചിത്രം: എക്സ്/ മോഹൻലാൽ
വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. "ഓം ഹരിശ്രീ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ," എന്നെഴുതിയ ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
"ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ," മോഹൻലാൽ കുറിച്ചു. നിരവധി ആരാധകർ താരത്തിന്റെ പോസ്റ്റിലൂടെ വിജയദശമി ആശംസ പങ്കുവയ്ക്കുന്നുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവന്റ ലോകത്തേക്ക് കടക്കുന്ന ദിനം. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.
Read More
- "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാൻ ജനന സർട്ടിഫിക്കറ്റുമായി വരാം;" മമ്മൂട്ടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
- തട്ടം ഇട്ടു മൊഞ്ചത്തിയായി അഹാന; ചിത്രങ്ങൾ
- ''നടനെന്ന നിലയിൽ അമിത്ജിയുടെ വളർച്ച പങ്കിടാൻ അവസരം ലഭിച്ചില്ലെന്നതാണ് എൻ്റെ നഷ്ടം''; രേഖ
- 'ഹാപ്പി ബർത്ത് ഡേ ദാദാജി': ബിഗ് ബിക്ക് പിറന്നാൾ ആശംസകളുമായി കൊച്ചുമകൾ ആരാധ്യ
- എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- താരസുന്ദരിമാർക്കൊപ്പം മീനാക്ഷി ദിലീപും, നവരാത്രി ആഘോഷചിത്രങ്ങൾ
- റോളക്സിനെ ചിന്ന വയസ്സ് മുതൽ കാണുന്നതാ, അവനെ എനിക്കു താൻ തെരിയും; കാർത്തി
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.