/indian-express-malayalam/media/media_files/ClZTJXFnE3yeh5RTAjby.jpg)
ചിത്രം: ഫേസ്ബുക്ക്/ മമ്മൂട്ടി
സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ചെറുപ്പക്കാരെ പോലും പിന്നിലാക്കുന്ന ഡ്രസ് സെൻസുള്ള നടനാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെന്റിങാകാറുമുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ടി ഷർട്ടും, ബാഗീ ജീൻസും ധരിച്ച് തോളിൽ ഒരു ഓവർകോട്ടും തൂക്കി 'മാസ്' പോസിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പോക്കറ്റിൽ കൈ വച്ചുകൊണ്ടുള്ള മമ്മൂക്കയുടെ ലുക്ക് യുവതാരങ്ങളെ പോലും അല്പം പിന്നിലാക്കും.
പതിവു പോലെ മെഗസ്റ്റാറിന്റെ പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് കമന്റ് വിഭാഗത്തിൽ ചർച്ച. നിരവധി ആരാധകരാണ് പോസ്റ്റിൽ രസകരമായ കമന്റുകളുമായെത്തുന്നത്. സോഷ്യൽ മീഡിയയിൽ ട്രെന്റിങായ, നടൻ സുരേഷ് കൃഷ്ണയുടെ ഡയലോഗിനോട് സാമ്യതയുള്ള ഒരു കമന്റാണ് ഒരു ആരാധകൻ പങ്കുവച്ചിരിക്കുന്നത്. "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാൻ ജനന സർട്ടിഫിക്കറ്റുമായി വരാം," കമന്റ് ഇങ്ങനെ.
"എന്റെ മോനെ... ഒരു ജനതയുടെ നായകൻ," "ചിലർ അങ്ങനെയാണ് ഞെട്ടിച്ചുകൊണ്ടേയിരിക്കും," "ഞങ്ങൾ ഇനി എന്തു ചെയ്യണം എന്ന് ഇക്കതന്നെ പറ," "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാൻ ആധാർ ആയിട്ടുവരാം," "ഈ ചെറുക്കൻ കൊള്ളാലോ പുതുമുഖ നടൻ ആണോ," "ഇന്ന് സോഷ്യൽ മീഡിയയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി," കമന്റുകളിൽ ചിലത് ഇങ്ങനെ.
അതേസമയം, ഒരുപിടി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായ ഗൗതം വാസുദേവ് മേനോൻ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ജോണറിലാകും എത്തുക. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യും റിലീസിന് ഒരുങ്ങുകയാണ്.
Read More
- തട്ടം ഇട്ടു മൊഞ്ചത്തിയായി അഹാന; ചിത്രങ്ങൾ
- ''നടനെന്ന നിലയിൽ അമിത്ജിയുടെ വളർച്ച പങ്കിടാൻ അവസരം ലഭിച്ചില്ലെന്നതാണ് എൻ്റെ നഷ്ടം''; രേഖ
- 'ഹാപ്പി ബർത്ത് ഡേ ദാദാജി': ബിഗ് ബിക്ക് പിറന്നാൾ ആശംസകളുമായി കൊച്ചുമകൾ ആരാധ്യ
- എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- താരസുന്ദരിമാർക്കൊപ്പം മീനാക്ഷി ദിലീപും, നവരാത്രി ആഘോഷചിത്രങ്ങൾ
- റോളക്സിനെ ചിന്ന വയസ്സ് മുതൽ കാണുന്നതാ, അവനെ എനിക്കു താൻ തെരിയും; കാർത്തി
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്‍വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.