scorecardresearch

''നടനെന്ന നിലയിൽ അമിത്ജിയുടെ വളർച്ച പങ്കിടാൻ അവസരം ലഭിച്ചില്ലെന്നതാണ് എൻ്റെ നഷ്ടം''; രേഖ

'സിൽസില' എന്ന അവസാന ചിത്രത്തിനു ശേഷം നാൽപ്പത്തി മൂന്ന് വർഷത്തിനിപ്പുറവും അമിതാഭ് ബച്ചൻ്റെയും രേഖയുടെയും ഓൺ സ്ക്രീൻ കെമിസ്ടിയും ഓഫ് സ്ക്രീൻ പ്രണയവും പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്.

'സിൽസില' എന്ന അവസാന ചിത്രത്തിനു ശേഷം നാൽപ്പത്തി മൂന്ന് വർഷത്തിനിപ്പുറവും അമിതാഭ് ബച്ചൻ്റെയും രേഖയുടെയും ഓൺ സ്ക്രീൻ കെമിസ്ടിയും ഓഫ് സ്ക്രീൻ പ്രണയവും പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്.

author-image
Entertainment Desk
New Update
Amitabh Bachchan with Rekha

അമിതാഭ് ബച്ചൻ, രേഖ

പ്രേക്ഷകർക്കായി ഇന്ത്യൻ സിനിമ ഒരിക്കലും മറക്കാനാവാത്ത ജോഡികളെയാണ് സമ്മാനിക്കാറുള്ളത്. രാജ് കപൂർ- നർഗീസ്, ദിലീപ് കുമാർ- വൈജയന്തിമാല, കമൽഹാസൻ- ശ്രീദേവി, ഷാരൂഖ് ഖാൻ- കജോൾ, മോഹൻലാൽ- ശോഭന എന്നിങ്ങനെ അഭിനയത്തിലൂടെ മനസ്സിൽ കുടിയേറിയ ഒരുപാട് താരജോഡികൾ ഉണ്ട്. അത്തരത്തിൽ ബോളിവുഡ് ഐക്കോണിക് ജോഡി ആയിരുന്നു അമിതാഭ് ബച്ചനും രേഖയും. നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഏൽക്കേണ്ടി വന്നവരാണ് ഇരുവരും.

Advertisment

1981ൽ റിലീസായ 'സിൽസില' എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും അഭിനയിച്ചത്. അതിനു ശേഷം നാൽപ്പത്തി മൂന്ന് വർഷത്തിനിപ്പുറവും  ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ടിയും ഓഫ് സ്ക്രീൻ പ്രണയവും പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്. 'ദോ അഞ്ജാനെ' (1976), 'അലാപ്' (1977), 'മുഖദ്ദർ കാ സിക്കന്ദർ' (1978), 'മിസ്റ്റർ നട്‌വർലാൽ ' (1979)  എന്നിവയാണ് അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് അഭിനയിച്ച മറ്റ് സിനിമകൾ. 

82 വയസ്സിൻ്റെ നിറവിൽ നിൽക്കുന്ന ബച്ചനെ കുറിച്ച് പറയുമ്പോൾ രേഖക്ക് വാക്കുകൾ മതിയാകാതെ വരാറുണ്ട്. അഭിനയത്തിൽ തൻ്റെ സ്കൂളും, കോളേജും. യൂണിവേഴ്സിറ്റിയുമാണ് അമിതാഭ് ബച്ചൻ എന്ന് ഒരിക്കൽ രേഖ പറഞ്ഞിരുന്നു. 'പർവാന'യിൽ യോഗീതാ ബാലിയോടൊപ്പമുള്ള അദ്ദേഹത്തിൻ്റെ പ്രകടനം കണ്ട നിമിഷം മുതൽ തന്നിൽ ഒരു മതിപ്പ് ബച്ചൻ ഉണ്ടാക്കിയെന്നും നർത്തകി കൂടിയായ രേഖ പറയുന്നുണ്ട്. അമിതാഭ് ബച്ചൻ്റെ 64-ാം ജന്മദിനത്തിൽ ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ, ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ എന്തു തന്നെ ആയാലും 100 ശതമാനവും കടപ്പെട്ടിരിക്കുന്നത് അമിതാഭ് ബച്ചനോടാണെന്ന് അവർ പറഞ്ഞിരുന്നു. 

Amitabh Bachchan
'മുഖദ്ദർ കാ സിക്കന്ദർ'

'സിൽസില'ക്കു ശേഷം എന്തു കൊണ്ട് അവർ ഒരുമിച്ച് അഭിനയച്ചില്ല എന്നത് ആരാധകരുടെ മനസ്സിലെ ചോദ്യമാണ്. ശരിയായ അവസരം തേടിയെത്താത്തതിനാലാണ് അത് പിന്നീട് സംഭവിക്കാതിരുന്നതെന്ന് ആ ചോദ്യത്തോട് രേഖ പ്രതികരിച്ചിട്ടുണ്ട്.  ''ഒരു നടനെന്ന നിലയിൽ അമിത്ജിയുടെ അതിശയകരമായ വളർച്ച പങ്കിടാൻ അവസരം ലഭിച്ചില്ല എന്നതാണ് എൻ്റെ നഷ്ടം'' രേഖ പറയുന്നു. അമിതാഭ് ബച്ചൻ അഭിനയിച്ച 'യാരാനി'ൽ നീതു സിങ്ങിനും, 'ആഖ്രീ രാസ്ത'യിൽ ശ്രീദേവിക്കും 'സൂര്യവംശ'ത്തിൽ ജയസുധക്കും അന്തരിച്ച സൗന്ദര്യയ്ക്കും ഡബ്ബ് ചെയ്യാൻ നിർമ്മാതാക്കൾ വിളിച്ചപ്പോൾ രേഖ ഏറെ ത്രില്ലിലായിരുന്നു. 

Advertisment

''സിൽസിലക്കു ശേഷം എന്തുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാത്തത് എന്ന് ആരാധകർ എനിക്ക് കത്തെഴുതുമ്പോൾ, അതിന് ഉചിതമായ മറുപടിയായി എനിക്ക് തോന്നുന്നത്, അമിത്ജിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായുള്ള കാത്തിരിപ്പ് തന്നെ വിലമതിക്കുന്നു എന്നാണ്. സംഭവിക്കേണ്ടത് ഉചിതമായ സമയത്ത് സംഭവിക്കും''  രേഖ പറയുന്നു. 

''താൻ ഉറച്ച് വിശ്വസിക്കുന്നത് ക്ഷമയുടെ ഫലം മധുരമായിരിക്കും എന്നാണ്. സമയത്തിന് ഇവിടെ പ്രാധാന്യമില്ല. അമിതാഭ് ബച്ചനെ പോലെ ഒരു മികച്ച റോൾ മോഡൽ ഉണ്ടായതിൽ തന്നെപ്പോലെ തന്നെ മറ്റെല്ലാവരും ഭാഗ്യവാന്മാരാണ്'' ദേശീയ അവാർഡ് ജേതാവായ താരം പറഞ്ഞു.

Read More

Amitabh Bachchan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: