scorecardresearch

'ഹാപ്പി ബർത്ത് ഡേ ദാദാജി': ബിഗ് ബിക്ക് പിറന്നാൾ ആശംസകളുമായി കൊച്ചുമകൾ ആരാധ്യ

നടന്മാരും ആരാധകരും ഉൾപ്പെടെ ധാരാളം ആളുകളാണ് ബോളിവുഡിൻ്റെ ബിഗ് ബിക്ക് ആശംസകളുമായി എത്തിയത്

നടന്മാരും ആരാധകരും ഉൾപ്പെടെ ധാരാളം ആളുകളാണ് ബോളിവുഡിൻ്റെ ബിഗ് ബിക്ക് ആശംസകളുമായി എത്തിയത്

author-image
Entertainment Desk
New Update
Amitabh Bachchan Aradhya

അമിതാഭ് ബച്ചൻ പിറന്നാൾ

നീണ്ടു നിന്ന അഭിനയ ജീവിതം ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് ബോളിവുഡിൻ്റെ ബിഗ് ബി അമിതാഭ് ബച്ചൻ പ്രേക്ഷകർക്കായി നൽകിയത്. ആരാധകരുടെ പ്രിയപ്പെട്ട ബിഗ് ബി 82-ാം വയസ്സിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പ്രായം തളർത്തിയിട്ടില്ലാത്ത ആ അഭിനയ മികവ് കൽക്കി 2898ലൂടെ ഏവരും കണ്ടതാണ്

Advertisment

നടന്മാരും ആരാധകരും ഉൾപ്പെടെ ധാരാളം ആളുകളാണ് ബച്ചന് ആശംസകളുമായി എത്തിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചു മകൾ ആരാധ്യയുടെ പിറന്നാൾ ആശംസകളാണ്. മകൻ അഭിഷേക് ബച്ചൻ്റെയും മുൻ ലോക സുന്ദരി ഐശ്വര്യ റായിയുടെയും മകളാണ് ആരാധ്യ.

ഐശ്വര്യ റായിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. കൊച്ചുമകളെ ചേർത്തു പിടിച്ചിരിക്കുന്ന മുത്തശ്ശൻ്റെ ഫോട്ടോയൊടൊപ്പം 'ഹാപ്പി ബർത്ത്ഡേ പാ-ദാദാജി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'  എന്നും കുറിച്ചിരിക്കുന്നു.

Advertisment

അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നുവെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരുടെയും വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെയാണ് ഈ ആശംസ വരുന്നത്.  ബച്ചൻ കുടുംബത്തിൽനിന്ന് അകന്ന് മുംബൈയിൽ തന്റെ അമ്മയോടൊപ്പമാണ് ഐശ്വര്യയും മകളും താമസിക്കുന്നുവെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. 

Aiswarya Rai

അടുത്തിടെ നടന്ന അംബാനി കുടുംബത്തിലെ വിവാഹത്തിന് ഐശ്വര്യയും അഭിഷേകും ഒറ്റയ്ക്ക് എത്തിയതോടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാർത്തകൾ പരക്കാൻ കാരണം.

 ഐശ്വര്യ മകൾക്കൊപ്പം എത്തിയപ്പോൾ അഭിഷേക് തന്റെ മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമാണ് എത്തിയത്. ഇതിനുപിന്നാലെ ഐശ്വര്യയും മകൾ ആരാധ്യയും അഭിഷേക് കൂടെയില്ലാതെ ന്യൂയോർക്കിലേക്ക് വെക്കേഷന് പോയി. ഇതോടെ അഭ്യൂഹങ്ങൾ ശക്തമായി. അതേസമയം, വിവാഹ മോചന അഭ്യൂഹങ്ങളോട് ഐശ്വര്യയോ അഭിഷേകോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

Birthday Big B Amitabh Bachchan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: