scorecardresearch

മണിച്ചിത്രത്താഴ് റീ- റിലീസിനായി സ്വയം കാറോടിച്ച് ശോഭന എത്തിയപ്പോൾ; വീഡിയോ

ചെന്നൈയിൽ നടന്ന മണിച്ചിത്രത്താഴ് റീ- റിലീസ് ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശോഭന, വീഡിയോ

ചെന്നൈയിൽ നടന്ന മണിച്ചിത്രത്താഴ് റീ- റിലീസ് ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശോഭന, വീഡിയോ

author-image
Entertainment Desk
New Update
Shobana |  Manichitrathazhu

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് റീ-റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17ന് ചിങ്ങം ഒന്നിനാണ്  മണിചിത്രത്താഴ് തിേറ്ററുകളിലേക്ക് എത്തുക. റീ-റീലിസിനു മുൻപായി ചെന്നൈയിൽ നടന്ന ഒരു ഇവന്റിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

സ്വയം കാറോടിച്ച് ഇവന്റിനെത്തിയ ശോഭനയെ ആണ് വീഡിയോയിൽ കാണാനാവുക. ശോഭനയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴിലെ ഗംഗ/ നാഗവല്ലി. ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും ചിത്രം നേടി കൊടുത്തിരുന്നു. 

"31 വർഷങ്ങൾക്കിപ്പുറം അവർ പടം റീസ്റ്റോർ  ചെയ്തിരിക്കുകയാണ്.  എനിക്കിത് വലിയൊരു അനുഭവമാണ്. പലരും എന്നോട് പറഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴ് നൂറു തവണ കണ്ടിട്ടുണ്ട് എന്നൊക്കെ. എന്നാൽ ഞാനിത് രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് കാണുന്നത്. എനിക്ക് ഒരു രസകരമായ അനുഭവമായി തോന്നി," ശോഭനയുടെ വാക്കുകളിങ്ങനെ. 

Advertisment

കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്.

ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് 1993ലാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. 

മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ഇപ്പോൾ മണിച്ചിത്രത്താഴ് റീ- റിലീസിനായി എത്തിക്കുന്നത്.  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. 

കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 

Read More Entertainment Stories Here

Shobana Manichithrathazhu Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: