scorecardresearch

ഞാൻ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ടുണ്ട്: മോഹൻലാൽ

വിലകൂടിയ ലോകോത്തര ബ്രാൻഡുകൾ വരെ സ്വന്തമാക്കാൻ മാത്രം ആസ്തിയുള്ളപ്പോഴും, ഏറ്റവും വിലപ്പിടിച്ചതായി കരുതി സൂക്ഷിച്ചുവയ്ക്കുന്ന ഷർട്ടിനു പിന്നിലെ കഥ പറഞ്ഞ് മോഹൻലാൽ

വിലകൂടിയ ലോകോത്തര ബ്രാൻഡുകൾ വരെ സ്വന്തമാക്കാൻ മാത്രം ആസ്തിയുള്ളപ്പോഴും, ഏറ്റവും വിലപ്പിടിച്ചതായി കരുതി സൂക്ഷിച്ചുവയ്ക്കുന്ന ഷർട്ടിനു പിന്നിലെ കഥ പറഞ്ഞ് മോഹൻലാൽ

author-image
Entertainment Desk
New Update
Mohanlal

വില പിടിച്ച എത്ര വസ്ത്രങ്ങളുണ്ടെങ്കിലും ചില ഡ്രസ്സുകളോട് നമുക്ക് പ്രത്യേകമായൊരിഷ്ടം തോന്നാം. അത്തരത്തിൽ, തനിക്കേറെ പ്രിയപ്പെട്ടൊരു ഷർട്ടിനെ കുറിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"ഞാൻ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകളൊന്നുമില്ല. വളരെ കുറച്ച് ഷർട്ടുകളെ അന്നുള്ളൂ. കാരണം അത്തരത്തിലാണ് കുടുംബത്തിന്റെ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ. അന്നൊക്കെ ഒരു ഷർട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. അവിടെ പോയി കാത്തിരിക്കണം, ബുധനാഴ്ച തരാന്നു പറഞ്ഞാൽ ചിലപ്പോൾ അന്നു തരില്ല. അയാളുടെ കാലു പിടിക്കണം, അങ്ങനെയൊക്കെയാണ് ഒരു ഷർട്ട് കിട്ടുക. അതുകൊണ്ട് തന്നെ അതിനൊക്കെ വലിയ വാല്യൂ ഉണ്ട്. എന്റെ പഴയ ഷർട്ടുകൾക്ക് ഞാനിപ്പോഴും വലിയ വാല്യൂ കൊടുക്കുന്നുണ്ട്," മോഹൻലാൽ പറഞ്ഞു.

താനിന്നും വളരെ വിലപ്പിടിച്ചതായി കരുതി കാത്തുസൂക്ഷിക്കുന്ന ഒരു ഷർട്ടിനു പിന്നിലെ കഥയും മോഹൻലാൽ വെളിപ്പെടുത്തി. 

"ഞാൻ വളരെ വിലപ്പിടിപ്പിച്ചതായി സൂക്ഷിക്കുന്നൊരു ഷർട്ടുണ്ട്. ക്യാപ്റ്റൻ കൃഷ്ണൻ നായർ, അദ്ദേഹമാണ് ലീല ഹോട്ടൽസിന്റെയൊക്കെ  ഉടമ.  ലീല എന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയതും അദ്ദേഹമാണ്.  അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.  അദ്ദേഹമാണ് ലീല എന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയത്. 91 വയസ്സിലാണ് അദ്ദേഹം മരിച്ചത്."

Advertisment

" അദ്ദേഹം എപ്പോഴും രസമുള്ള ഷർട്ടുകളായിരുന്നു ധരിച്ചിരുന്നത്. ലോസ് ഏഞ്ചൽസിലുള്ള ഒരാളാണ് അദ്ദേഹത്തിനു ഷർട്ടുകൾ തയ്ച്ചു കൊണ്ടിരുന്നത്. എന്നോട് എപ്പോഴും പറയും ലാൽ എന്റെ കൂടെ വരണം, നമുക്ക് കുറച്ചു ഷർട്ടുകൾ തയ്പ്പിച്ചെടുക്കാം എന്നൊക്കെ. അദ്ദേഹം മരിക്കുന്നതിനു മുൻപു ഞാൻ കാണാൻ പോയിരുന്നു. അന്ന് ഞാൻ പറഞ്ഞു, "അങ്കിളേ, എനിക്ക് അങ്കിളിന്റെ ഒരു ഷർട്ട് തരണം" എന്ന്. അദ്ദേഹം അന്നു തന്നെ ആ ഷർട്ട് എനിക്കേറെ വിലപ്പിടിച്ചതാണ്. ഞാനിപ്പോഴും അതു സൂക്ഷിക്കുന്നു."

എമ്പുരാൻ, വൃഷഭ, റാം, റംമ്പാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസും  റിലീസിന് ഒരുങ്ങുകയാണ്.

കണ്ണപ്പ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.  മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം അഭിനയിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന്റെയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: