/indian-express-malayalam/media/media_files/06svAcaJxWtZKaoMcfUP.jpg)
/indian-express-malayalam/media/media_files/XrXz6lrLnhb96kf9lVBY.jpg)
Turbo OTT: ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രമായ 'ടർബോ’ ഒടിടിയിലേക്ക്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം ഓഗസ്റ്റ് 9 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/XpBTHocNwXRYo2YASLt4.jpg)
Mandakini OTT: മന്ദാകിനി
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് 'മന്ദാകിനി' ഒടിടിയിലേക്ക്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ലാൽ ജോസ്, ജൂഡ് ആന്റണി, ജിയോ ബേബി, അജയ് വാസുദേവ് തുടങ്ങിയ സംവിധായകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മനോരമ മാക്സിലൂടെയാണ് ഒടിടിയിൽ എത്തുന്നത്. ജൂലൈ 12 മുതൽ മന്ദാകിനി സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/roEI7brXVPs4tqsbGlnd.jpeg)
Maharaja OTT: മഹാരാജ
വിജയ് സേതുപതി നായക വേഷത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ 'മഹാരാജ' ഒടിടിയിലേക്ക്. മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹാരാജ ജൂലൈ ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.
/indian-express-malayalam/media/media_files/tq39MBLd3wuSpcjEkjNz.jpg)
Malayalee From India OTT: മലയാളി ഫ്രം ഇന്ത്യ
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ' മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്. സോണി ലിവിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/QAHgn2mRO9bIi2E6s9j5.jpg)
Mirzapur Season 3 OTT: മിർസാപൂർ 3
വലിയ ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കിയ വെബ് സീരിസുകളിലൊന്നാണ് കരൺ അൻഷുമാൻ സംവിധാനം ചെയ്ത ക്രൈം ആക്ഷൻ-ത്രില്ലറായ മിർസാപൂർ. ഈ വെബ് സീരിസിന്റെ മൂന്നാം സീസണും എത്തിയിരിക്കുകയാണ്. 'മിർസാപൂർ' മൂന്നാം സീസണിൽ ആകെ 10 എപ്പിസോഡുകളാണ് ഉള്ളത്. ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്നാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. പങ്കജ് ത്രിപാഠി, അലി ഫസൽ, ശ്വേത ത്രിപാഠി ശർമ്മ, രസിക ദുഗൽ, വിജയ് വർമ്മ, ഇഷ തൽവാർ, അഞ്ജും ശർമ, പ്രിയാൻഷു പൈൻയുലി, ഹർഷിത ശേഖർ ഗൗർ, രാജേഷ് തൈലാംഗ്, ഷീബ ചദ്ദ, മേഘ്ന മാലിക്, മനു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈമിലാണ് മിർസാപൂർ സീസൺ 3 സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/Da8BhWp8SNceOMTKZJ7n.jpg)
Thalavan OTT: തലവൻ
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തലവൻ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ്ങിനു ഒരുങ്ങുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us