scorecardresearch

കെട്ടുകഥകൾ ഏറെയുള്ള ഷാരൂഖ് ഖാന്റെ ആ ശീലം; ഉപേക്ഷിക്കുകയാണെന്ന് പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan quit smoking

ചിത്രം: എക്സ്

ഷാരൂഖ് ഖാന്റെ പുകവലിയും അദ്ദേഹത്തെ പോലെ പ്രശസ്തമാണ്. പുകവലിയുമായി ബന്ധപ്പെട്ട ഷാരൂഖിന്റെ നിരവധി കഥകളും ആരാധകർക്കിടയിലുണ്ട്. തന്റെ ഈ ദുശ്ശീലം ഉപേക്ഷിക്കുകയാണെന്ന് ഷാരൂഖ് ഖാൻ പ്രതിജ്ഞയെടുത്ത നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെ പുകവലി ഉപേക്ഷിക്കാൻ താരത്തിനായിട്ടില്ല.

Advertisment

ഇപ്പോഴിതാ പുവകവലി ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. മുംബൈയിൽ നടന്ന ജന്മദിന ആഘോഷത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. വലിയ കരഘോഷങ്ങളോടെയാണ് ഷാരൂഖ് ഖാന്റെ തീരുമാനത്തെ ആരാധകർ സ്വീകരിച്ചത്.

ഷാരൂഖ് ആരാധകരോട് ഇക്കാര്യം പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഞാൻ ഇനി പുകവലിക്കില്ല. പുകവലി ഉപേക്ഷിച്ചതിന് ശേഷം ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. ദൈവത്തിന്റെ അനു​ഗ്രഹത്താൽ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു,' ഷാരൂഖ് ഖാൻ പറഞ്ഞു.

Advertisment

നേരത്തെ, ഒരു അഭിമുഖത്തിൽ, ഇളയ മകൻ അബ്രാമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പുകവലിയും മദ്യപാനവും ഓഴിവാക്കാൻ തീരുമാനിച്ചതായി ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. '50-ാം വയസിൽ ഒരു കുഞ്ഞിന്റെ സാനിധ്യം വളരെ മനോഹരമാണ്. അത് എന്നെ ജീവിപ്പിക്കുന്നു. നിഷ്കളങ്കതയും സ്നേഹവും മറ്റൊരു രീതിയിൽ കാണാൻ അതെന്നെ പ്രേരിപ്പിക്കുന്നു. അതിനാൽ പുകവലിയും മദ്യപാനവും കുറച്ച്, വ്യായാമം കൂടുതലായി ചെയ്യണം. പതിയെ ഇതെല്ലാം ഉപേക്ഷിച്ച് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ശ്രമിക്കുകയാണ്," 2017ൽ ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവേ ഷാരൂഖ് ഖാൻ പറഞ്ഞു.

Read More

Bollywood Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: