scorecardresearch

ജോലി ശരിയാക്കി തന്നിട്ടും പോകാതിരുന്നത് ആ കാരണം കൊണ്ട്: രേണു സുധി പറയുന്നു

കൊല്ലം സുധിയുടെ മരണശേഷം രേണുവിന് ജോലി ശരിയാക്കി നൽകിയിരുന്നെന്നും എന്നാൽ വേണ്ടെന്ന് പറഞ്ഞത് രേണു  തന്നെയാണെന്നും സ്റ്റാര്‍ മാജിക് ഡയറക്ടർ അനൂപ് വെളിപ്പെടുത്തിയിരുന്നു

കൊല്ലം സുധിയുടെ മരണശേഷം രേണുവിന് ജോലി ശരിയാക്കി നൽകിയിരുന്നെന്നും എന്നാൽ വേണ്ടെന്ന് പറഞ്ഞത് രേണു  തന്നെയാണെന്നും സ്റ്റാര്‍ മാജിക് ഡയറക്ടർ അനൂപ് വെളിപ്പെടുത്തിയിരുന്നു

author-image
Entertainment Desk
New Update
Renu Sudhi Shares Why She Said No to the Job Offer

രേണു സുധി

മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറൽ താരം. അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

Advertisment

കൊല്ലം സുധിയുടെ മരണശേഷം രേണുവിന് ജോലി ശരിയാക്കി നൽകിയിരുന്നെന്നും എന്നാൽ വേണ്ടെന്ന് പറഞ്ഞത് രേണു  തന്നെയാണെന്നും കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടറായിരുന്ന അനൂപ് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് ആ ജോലി നിരസിച്ചത് എന്നതിനു ഉത്തരമേകുകയാണ് രേണു ഇപ്പോൾ. 

"ഞാൻ ഹ്യുമാനിറ്റീസ് ആയിരുന്നു എടുത്തത്. അവരു ഒരു ജോലിയുടെ കാര്യം പറഞ്ഞിരുന്നു. അക്കൗണ്ടന്റായിട്ടായിരുന്നു ജോലി . പക്ഷേ എനിക്ക് ഹരിക്കാൻ പോലും മര്യാദയ്ക്ക് അറിയില്ല. കൂട്ടാൻ അറിയാം. പക്ഷേ ഹരിക്കാനും മറ്റുമൊന്നും അറിയാത്ത ഞാൻ ആ ജോലി ഏറ്റെടുത്താൽ അതിനു ഫിറ്റല്ലെന്ന് എനിക്കു തോന്നി. ഞാൻ എങ്ങനെയാ അതു ചെയ്യുക? എന്നു പറഞ്ഞു," രേണുവിന്റെ വാക്കുകളിങ്ങനെ. 

Advertisment

''അവര്‍ അവരുടെ രീതിയില്‍ ജീവിക്കട്ടെ. നമുക്ക് ആരുടേയും ജീവിതത്തിലും കരിയറിലും കയറി ഇടപെടുകയോ അഭിപ്രായം പറയേണ്ടതായോ ഇല്ല. അവര്‍ക്ക് ജീവിക്കണം. ജീവിക്കാന്‍ പണം വേണം. നമ്മള്‍ രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തതായിരുന്നു. താന്‍ ഫിറ്റല്ല എന്ന് പറഞ്ഞ് അവര്‍ പിന്മാറുകയായിരുന്നു. പിന്നീടാണ് ഈ ഫീല്‍ഡിലേക്ക് പോകുന്നത്. ഇപ്പോള്‍ വീഡിയോസ് ഒക്കെ വരുന്നുണ്ട്. അതേക്കുറിച്ചൊന്നും എനിക്ക് വിശദമായി അറിയില്ല. നമുക്ക് വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. അഭിപ്രായം പറയാമെന്ന് മാത്രം. വിമർശനം ലിമിറ്റ് കടന്നു പോകുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്നറിയില്ല," എന്നാണ് രേണു സുധിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തെ കുറിച്ച് അനൂപ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: