scorecardresearch

പതിനാറായിരത്തെട്ട് കമന്റ് ലഭിച്ചാൽ പാട്ടിറക്കിയിരിക്കും; പോസ്റ്റുമായി പൃഥ്വിരാജ്

'കെ ഫോർ കൃഷ്ണ' ഗാനത്തിന് ലഭിക്കുന്ന കമന്റുകളോട് പ്രതികരിച്ച് നടൻ​ പൃഥ്വിരാജ്

'കെ ഫോർ കൃഷ്ണ' ഗാനത്തിന് ലഭിക്കുന്ന കമന്റുകളോട് പ്രതികരിച്ച് നടൻ​ പൃഥ്വിരാജ്

author-image
Entertainment Desk
New Update
Aju Varghese, Prithviraj

ചിത്രം: ഇൻസ്റ്റഗ്രാം

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം, പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ.' മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നിർമ്മാതാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി റിലീസു ചെയ്തിരുന്നു.

Advertisment

ചിത്രത്തിൽ നടൻ അജു വർഗീസ് പാടിയ 'കെ ഫോർ കൃഷ്ണ' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. പാട്ട് യൂട്യൂബിൽ ട്രെന്റിങാണ്. പാട്ടിന്റെ ലിറിക്കൽ വീഡിയോയിൽ നിരവധി കാഴ്ചക്കാരണ്, ഗാനം '1.5' പ്ലേബാക്ക് സ്പീഡിൽ കേൾക്കാൻ കമന്റു ചെയ്യുന്നത്. ആയിരക്കണക്കിന് ലൈക്കുകളാണ് ഈ കമന്റുകൾക്ക് ലഭിക്കുന്നത്.

ഇപ്പോഴിതാ, പതിനാറായിരത്തെട്ട് കമന്റ് ലഭിച്ചാൻ 1.5 പ്ലേബാക്ക് സ്പീഡിൽ ഗാനം പുറത്തിറക്കുമെന്ന് പോസ്റ്റു പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'പതിനാറായിരത്തെട്ട്‍ തവണ നിങ്ങൾ കമന്റ് അയയ്ക്കും, ഇതുവെറും ഒരിക്കലല്ലേ മടിച്ചിടല്ലേ കമന്റ് അയച്ചിടാൻ!" എന്ന രസകരമായ ക്യാപ്ഷനോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

Advertisment

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ.  തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു. 

Read More Entertainment Stories Here

Aju Varghese Prithviraj Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: