/indian-express-malayalam/media/media_files/2XdgTbWTYRvWgTLoXnqo.jpg)
ആരാധകർക്ക് സർപ്രൈസായിട്ടായിരുന്നു കഴിഞ്ഞ ദിവസം നടി ലെന തന്റെ വിവാഹവാർത്ത പ്രഖ്യാപിച്ചത്. 2024 ജനുവരി 17ന് താൻ വിവാഹിതയായെന്നും വരൻ ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരാണെന്നും ലെന പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ സന്തോഷവാർത്ത പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന വ്യക്തമാക്കി.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്നും ലെന വ്യക്തമാക്കി. ലെന- പ്രശാന്ത് വിവാഹത്തിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. "ഞങ്ങൾക്ക് രണ്ടുപേർക്കും ഇതൊരു സെക്കന്റ് ഇന്നിങ്സ് ആണ്," എന്നാണ് ലെനയെ ചേർത്തുപിടിച്ച് പ്രശാന്ത് ബാലകൃഷ്മൻ പറയുന്നത്.
വൈറലായ തന്റെ ആ ഇന്റർവ്യൂ ആണ് പ്രശാന്ത് തന്നെ വിളിക്കാൻ കാരണമായതെന്നും ലെന പറയുന്നു. “മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ ഞാൻ അന്നത്തെ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ലൈക്കുകളും ഡിസ്‌ലൈക്കുകളുമൊക്കെയായി വൻ ബഹളമായിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്. പരിചയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ വൈബിൽ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങൾ ആലോചിച്ചാണ് ഞങ്ങൾ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ലചേർച്ചയുണ്ടെന്നു മനസ്സിലായി,” മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞതിങ്ങനെ.
പാലക്കാട് നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും, പ്രമീളയുടെയും മകനാണ് പ്രശാന്ത്. മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി റഷ്യയിൽ പരിശീലനം നേടിയ പ്രശാന്ത് ബാലകൃഷ്ണൻ, നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കുന്നതിനിടെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നത്. 1999-ൽ കമ്മീഷൻഡ് ഓഫീസറായി എയർഫോഴ്‌സിന്റെ ഭാഗമായി.
സുഖോയ് യുദ്ധവിമാനങ്ങൾ പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ. അലബാമയിലെ യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരംദം നേടിയിട്ടുള്ള പ്രശാന്ത്, റഷ്യയിലെ പരിശീലനത്തിന് പുറമെ ബംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെൻ്ററിലും പരിശീലനം നേടിയിട്ടുണ്ട്.
Read More Entertainment Stories Here
- ദീപിക പദുകോൺ ഗർഭിണി; സന്തോഷ വാർത്ത പങ്കുവച്ച് രൺവീർ സിങ്
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- തപ്സി പന്നു വിവാഹിതയാവുന്നു
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
- തിരിച്ചുവിളി കാത്ത് ആരാധകൻ; മകനേ മടങ്ങി വരൂ എന്ന് ബേസിൽ
- ആദ്യ ക്രഷ് ഷാരൂഖ്; എന്നിട്ടും നായികയാവാൻ വിളിച്ചപ്പോൾ നോ പറഞ്ഞ് മധുബാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.