scorecardresearch

അയ്യോ, നമ്മുടെ നാഗ ചേച്ചിയല്ലേ ഇത്; 'മരണമാസ്' കയ്യടി നേടി നാഗസൈരന്ധ്രി

പ്രേമലു എന്ന ചിത്രത്തിലെ നാഗസൈരന്ധ്രി റഫറൻസുകൾക്കും വൻ കയ്യടി ലഭിച്ചിരുന്നു, ഇപ്പോഴിതാ മരണമാസ് ട്രെയിലറിലും കയ്യടി നേടുകയാണ് സോഷ്യൽ മീഡിയയുടെ സ്വന്തം 'നാഗചേച്ചി'

പ്രേമലു എന്ന ചിത്രത്തിലെ നാഗസൈരന്ധ്രി റഫറൻസുകൾക്കും വൻ കയ്യടി ലഭിച്ചിരുന്നു, ഇപ്പോഴിതാ മരണമാസ് ട്രെയിലറിലും കയ്യടി നേടുകയാണ് സോഷ്യൽ മീഡിയയുടെ സ്വന്തം 'നാഗചേച്ചി'

author-image
Entertainment Desk
New Update
Maranamass Naga Sairanthri

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് നാഗസൈരന്ധ്രി ദേവി.താൻ ആൾദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിമുഖങ്ങൾ നൽകി പോപ്പുലറായി മാറിയ നാഗസൈരന്ധ്രി ഇന്ന് സോഷ്യൽ മീഡിയയിൽ പലർക്കും ഒരു സ്ട്രെസ്സ് ബസ്റ്റർ കൂടിയാണ്. അശ്ലീല കമന്റുകൾക്ക് നാഗ നൽകുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ പലരും കോമഡിയായാണ് എടുക്കാറുള്ളത്.

Advertisment

മുൻപ്, പ്രേമലു എന്ന ചിത്രത്തിലും നാഗസൈരന്ധ്രി റഫറൻസ് ഉണ്ടായിരുന്നു. വൻ കയ്യടിയാണ് ആ രംഗത്തിനു തിയേറ്ററുകളിൽ ലഭിച്ചത്. നാളെ തിയേറ്ററുകളിലെത്തുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന നാഗസൈരന്ധ്രിയെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

നാഗസൈരന്ധ്രിയുടെ ഒരു പാസ്പോർട്ട് സൈസ് ചിത്രമാണ് മരണമാസ് ട്രെയിലറിൽ കാണിക്കുന്നത്. കണ്ണടച്ചു തുറക്കുന്നതിനും മുൻപ് മാഞ്ഞുപോവുന്ന ഒരു വിഷ്വൽ മാത്രമാണെങ്കിലും നാഗ ഫാൻസ് ആ ചിത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു. മരണമാസ് ട്രെയിലറിനു താഴെ നാഗ ഫാൻസിന്റെ ആഘോഷമാണ് കാണാനാവുക.

ബേസിൽ ജോസഫിനെ പ്രധാന കഥാപാത്രമാക്കി   നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. അത്യാവശ്യം സൈക്കോത്തരവും ഉടായിപ്പുമെല്ലാം കയ്യിലുള്ള ലൂക്ക് എന്ന കഥാപാത്രത്തെയാണ്  ബേസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ. 

Read More

Social Media Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: