scorecardresearch

'മരണമാസി'ന് സൗദിയിലും കുവൈറ്റിലും നിരോധനം

Marana Mass Banned in Saudi Arabia and Kuwait: ബേസില്‍ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസി’ന് സൗദിയിലും കുവൈറ്റിലും നിരോധനം

Marana Mass Banned in Saudi Arabia and Kuwait: ബേസില്‍ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസി’ന് സൗദിയിലും കുവൈറ്റിലും നിരോധനം

author-image
Entertainment Desk
New Update
Maranamass

No Release for Marana Mass in Saudi, Kuwait – Basil Joseph’s Film Faces Ban

ബേസില്‍ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസി’ന് സൗദിയിലും കുവൈറ്റിലും നിരോധനം. സിനിമയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രത്തിനു നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. 

Advertisment

ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റിയാൽ കുവൈറ്റില്‍  പ്രദര്‍ശന അനുമതി നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയതെന്ന് സംവിധായകൻ ശിവപ്രസാദ് പറയുന്നു. 

"നിലവിൽ, 'മരണ മാസ്' സൗദി അറേബ്യയിലും കുവൈറ്റിലും റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി ചിത്രത്തിൽ അഭിനയിക്കുന്നതിനാൽ സിനിമ അവിടെ റിലീസ് ചെയ്യില്ല. സിനിമയിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല," ശിവപ്രസാദിന്റെ വാക്കുകളിങ്ങനെ.

നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment

Read More

Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: