/indian-express-malayalam/media/media_files/2025/03/19/WOrRHlQRJxnaD9lrXMAy.jpg)
കണ്ണിനു എന്തുപറ്റി? വീണ മുകുന്ദൻ പറയുന്നു
സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപു തന്നെ വല്ലാതെ പ്രതിസന്ധിയിലാക്കിയ ഒരു രോഗാവസ്ഥയെ കുറിച്ച് മനസ്സു തുറക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നാഴ്ചയിലേറെ തന്നെ കഷ്ടപ്പെടുത്തിയ ഐലിഡ് എഡിമയെന്ന അവസ്ഥയെ കുറിച്ച് വീണ തുറന്നു പറയുന്നത്.
"ഒരു ദിവസം ഉറക്കമുണർന്നപ്പോൾ കണ്ണിനു ചുറ്റും വീക്കം കണ്ടു. ആദ്യമത്ര കാര്യമാക്കിയില്ല. ഒരു ഡോക്ടറെ കണ്ടപ്പോൾ പേടിക്കേണ്ടതില്ല, നാളേക്ക് ഓക്കെയാവുമെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാൽ പിറ്റേദിവസത്തേക്ക് സംഭവം കൂടുതൽ വഷളാവുകയായിരുന്നു. അതോടെയാണ് ഒരു ഐ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പോയി വിദഗ്ധോപദേശം തേടിയത്."
"റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ണുനീർ ഗ്രന്ഥിയിൽ നീർവീക്കം ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്നു ഡോക്ടർ പറഞ്ഞതോടെ എനിക്കു ടെൻഷനായി. ഒരുപാട് ഇന്റർവ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാൻ ചെയ്തിരുന്നു."
"ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാൻ പോലും പേടിയായിരുന്നു. എത്രകാലം ഇങ്ങനെയിരിക്കേണ്ടി വരുമെന്നോർത്തുള്ള ടെൻഷൻ വേറെ. ഓരോന്നോർത്ത് കരയും. കരയുന്തോറും കണ്ണിന്റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയിൽ നിന്നും താഴെ പോയി. ഒരു ദിവസം നോക്കിയപ്പോൾ ഒരു കണ്ണിൽ നിന്നും മറ്റേ കണ്ണിലേക്കും പടർന്നു. അതോടെ ടെൻഷൻ കൂടി."
പിന്നീട് വീക്കം കുറഞ്ഞുവന്നതോടെയാണ് പുറത്തിറങ്ങി തുടങ്ങിയതെന്നും ആപ്പ് കൈസേ ഹോയുടെ പ്രമോഷനു പോയതും ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയിലെ താരങ്ങളുടെ ഇന്റർവ്യൂ ചെയ്തതുമെല്ലാം ഇതേ അവസ്ഥയിൽ നിൽക്കുമ്പോഴാണെന്നും വീണ കൂട്ടിച്ചേർത്തു.
"കൂളിംഗ് ഗ്ലാസ് വെച്ച് പോയിട്ടാണ് പ്രമോഷനിലും ഇന്റർവ്യൂയിലുമെല്ലാം പങ്കെടുത്തത്. വീണ മാത്രമെന്താണ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് എന്നൊക്കെയുള്ള ആളുകളുടെ കമന്റുകൾ കണ്ടിരുന്നു. എന്റെ അവസ്ഥ കൊണ്ട് വച്ചുപോയതാണ്," വീണ പറഞ്ഞു.
Read More
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്ലാല്
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ
- Empuraan Trailer: എല്ലാവരും കാത്തിരിക്കുന്ന ആ ട്രെയിലർ ആദ്യം കണ്ടത് തലൈവർ; ഫാൻ ബോയ് മൊമന്റ് പങ്കിട്ട് പൃഥ്വിരാജ്
- ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.