ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി കരൺസിങ് ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’എന്ന ചിത്രത്തിന്റെ ന്റെ ട്രെയിലർ എത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
അക്ഷയ് കുമാർ ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നു. സി.ശങ്കരൻ നായരുടെ കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയുമുള്ള സി. ശങ്കരൻ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം.
ഏപ്രിൽ 18ന് റിലീസിന് എത്തുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ തീയേറ്ററുകളിൽ എത്തും. മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, ലിയോ മീഡിയ കലക്ടീവ് പ്രസന്റ് എന്നീ ബാനറുകൾ ചേർന്നാണ് നിർമാണം. തുടർ പരാജയങ്ങളിൽ നിന്നുള്ള തിരിച്ചുവരവിലാണ് അക്ഷയ് കുമാർ. കേസരി 2 വിജയം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read More
- Actor Manoj Kumar Dead: നടൻ മനോജ് കുമാർ ഇനി ഓർമ
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
- സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.