/indian-express-malayalam/media/media_files/2025/04/04/5RTrGOPqeBFUwh1BjD6y.jpg)
മനോജ് കുമാർ (ഫയൽ ചിത്രം)
Actor Manoj Kumar Dead: ദേശഭക്തി നിറഞ്ഞ് സിനിമകളിലൂടെ ബോളിവുഡിൽ വേറിട്ടൊരിടം സൃഷ്ടിച്ചെടുത്ത മുതിർന്ന നടനും സംവിധായകനുമായ മനോജ് കുമാർ ഇനി ഓർമ. ഹൃദയസ്തംഭനത്തെ തുടർന്ന് 87-ാം വയസ്സിൽ മുംബൈ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദേശസ്‌നേഹം നിറഞ്ഞുനിന്ന് സിനിമകളിലെ അഭിനയത്തെ തുടർന്ന് ആരാധകർ 'ഭരത് കുമാർ' എന്ന വിശേഷണം അദ്ദേഹത്തിന് നൽകിയിരുന്നു.
1937 ജൂലൈ 24-ന് ഇപ്പോഴത്തെ പാകിസ്താനിൽ പെടുന്ന അബോട്ടാബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. ഹരികിഷൻ ഗോസ്വാമി എന്നായിരുന്നു ആദ്യത്തെ പേര്. മനോജിന് പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹത്തിൻറെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ഡൽഹി ഹിന്ദുകോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം സിനിമ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ദിലീപ് കുമാറനോടുള്ള ആരാധനയിൽ പേരുമാറ്റം
നടൻ ദിലീപ് കുമാറിൻറെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ശബ്നം എന്ന് സിനിമയിലെ ദിലീപ് കുമാറിൻറെ പേരായ മനോജ് കുമാറെന്ന് പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. 1957-ൽ പുറത്തിറങ്ങിയ ഫാഷൻ ആണ് മനോജ് കുമാറിൻറ ആദ്യ ചിത്രം. 1960 ൽ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി.
1964-ൽ പുറത്തിറങ്ങിയ ശഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകൻ എന്ന ഇമേജ് സമ്മാനിച്ചു. ഭഗത് സിംഗിന്റെ ജീവിതം,സ്വാതന്ത്ര്യ സമരം എന്നിവയായിരുന്നു സിനിമയുടെ പശ്ചാത്തലം.
സംവിധാനത്തിലും ശ്രദ്ധേയൻ
1967 ൽ മനോജ് കുമാർ സംവിധാനത്തിലേക്ക് കടന്നു. ഉപ്കാർ ആണ് മനോജ് കുമാർ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ദേശഭക്തിയായിരുന്നു ചിത്രത്തിൻറെ പ്രമേയം. 1970 പുറത്തിറങ്ങിയ പൂരബ് ഓർ, 1972 ൽ പുറത്തിറങ്ങിയ ബേ-ഇമാൻ എന്നിവ മനോജ് കുമാറിൻറ ശ്രദ്ധേയമായ സിനിമകളായിരുന്നു.
#WATCH | Mumbai | On the demise of Indian actor and film director Manoj Kumar, Filmmaker Ashoke Pandit says, "...The legendary Dadasaheb Phalke award winner, our inspiration and the 'lion' of the Indian film industry, Manoj Kumar Ji is no more...It is a great loss to the industry… pic.twitter.com/vWL7FRI44D
— ANI (@ANI) April 4, 2025
സീനത്ത് അമൻ, ശശി കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം അഭിനയിച്ച് 1970-ൽ പുറത്തിറങ്ങിയ റോട്ടി കപ് ഡ ഔർ മക്കാൻ ,1975-ൽ ഹേമമാലിനിക്കൊപ്പം അഭിനയിച്ച സന്യാസി എന്നീ ചിത്രങ്ങൾ മനോജ് കുമാറിനെ ഏറെ നിരൂപക പ്രശംസ നേടികൊടുത്തവയാണ്. 1981 ൽ പുറത്തിറങ്ങിയ ക്രാന്തി എന്ന ചിത്രമാണ് മനോജ് കുമാർ അഭിനയിച്ച അവസാന ചിത്രം. ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിനെ രാജ്യം, ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം, പദ്മശ്രീ പുരസ്കാരം എന്നിവ നൽകി ആദരിച്ചിരുന്നു.
സിനിമ ജീവിതത്തിൽ നിന്ന് വിരമിച്ച മനോജ് കുമാർ പിന്നീട് രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. 2004-ൽ അദ്ദേഹം ശിവസേനയിൽ അംഗമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. ശശി ഗോസ്വാമിയാണ് മനോജ് കുമാറിൻറെ ഭാര്യ. രാജീവ് ഗോസ്വാമി, കുണാൽ ഗോസ്വാമി എന്നിവർ മക്കളും.
Read More
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
- സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.