/indian-express-malayalam/media/media_files/cco7uVMauao8pxxYvuMI.jpg)
സമീപകാലത്ത് മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തിയത്. അപ്പോഴെല്ലാം മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കേൾക്കാൻ കൊതിച്ച ഒന്നാണ് മണിച്ചിത്രത്താഴിന്റെ റീ- റിലീസ്.
ആ കാത്തിരിപ്പിനു വിരാമമാവുകയാണ്, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് റീ-റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 17ന് മണിചിത്രത്താഴ് തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം റീ- റിലീസിനായി എത്തിക്കുന്നത്.
ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് 1993ലാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. സോഷ്യൽ മീഡിയകൾ സജീവമായപ്പോൾ സിനിമ ചർച്ചകളിലും ട്രോൾ മേമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്.
Read More Entertainment Stories Here
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടിആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
- അക്കാര്യത്തിൽ ടിപ്പിക്കൽ സൗത്തിന്ത്യക്കാരിയാണ് ദീപിക; താരത്തിന്റെ ഭക്ഷണശീലങ്ങളിങ്ങനെ
- ഞാൻ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷർട്ടുണ്ട്: മോഹൻലാൽ
- ടർബോ മുതൽ മന്ദാകിനി വരെ; ഏറ്റവും പുതിയ 6 ഒടിടി റിലീസുകൾ: New OTT Release
- അതു പറയണമെങ്കിൽ ഞാൻ കമലഹാസൻ അല്ലാതിരിക്കണം; ശ്രീവിദ്യയെ കുറിച്ച് ഉലകനായകൻ അന്നു പറഞ്ഞത്
- കൂട്ടുകാരിയൊന്നുമല്ല, കാമുകിയായിരുന്നു, അതിൽ ഒരു സംശയവും വേണ്ട; അവതാരകയെ തിരുത്തി കമൽ, വീഡിയോ
- സെക്സ് അഡിക്ഷനിൽ നിന്നും രക്ഷപ്പെടാൻ ഞാനേറെ ബുദ്ധിമുട്ടി: ഹീരാമണ്ഡി താരം പറയുന്നു
- ഒരു ഫ്ളോയിൽ അങ്ങു പറഞ്ഞു പോയതാ; കാമുകന്റെ പേരു വെളിപ്പെടുത്തി ജാൻവി
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us