scorecardresearch

വാലിബന് രണ്ടാം ഭാഗമോ? ആകാംക്ഷയുണര്‍ത്തി എന്‍ഡിംഗ്: Malaikottai Vaaliban Malayalam Movie Release Review Highlights

സമകാലിക മലയാള സിനിമയില്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ ലിജോയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി കൈകൊടുക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഹൈപോയിന്റ്‌.: Malaikottai Vaaliban Malayalam Movie Release Review Highlights

സമകാലിക മലയാള സിനിമയില്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ ലിജോയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി കൈകൊടുക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഹൈപോയിന്റ്‌.: Malaikottai Vaaliban Malayalam Movie Release Review Highlights

author-image
Entertainment Desk
New Update
Malaikottai Vaaliban Malayalam Movie Release & Review Live Updates

Malaikottai Vaaliban Malayalam Movie Release Review Highlights

Malaikottai Vaaliban malayalam Movie Release Review Highlights: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ (Mohanlal) ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' ഇന്ന് തിയറ്ററുകളിലേക്ക് എത്തി. സമകാലിക മലയാള സിനിമയില്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയനായ ലിജോയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി കൈകൊടുക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഹൈപോയിന്റ്‌.

Read Here

Advertisment

2024 ലെ ആദ്യ വലിയ റിലീസ്

ഈ വര്‍ഷത്തെ ആദ്യ വലിയ റിലീസ് ആണ് 'മലൈക്കോട്ടൈ വാലിബന്‍.' റിലീസിന് ആറ് ദിവസം മുന്‍പേ ചിത്രത്തിന്‍റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് പ്രതീക്ഷ. പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ ഷോ തുടങ്ങിക്കഴിഞ്ഞു.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് 'മലൈക്കോട്ടൈ വാലിബന്‍' നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരി പ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Advertisment

Read More on Malaikottai Vaaliban Here

  • Jan 25, 2024 12:51 IST

    കരുത്ത് കാട്ടി ലാലും ലിജോയും, മനസ്സ് തൊടാതെ സിനിമയും; 'മലൈക്കോട്ടൈ വാലിബന്‍' റിവ്യൂ

    കാഴ്ചക്കാർക്ക് കാണാക്കാഴ്ചകൾ സമ്മാനിക്കാനും പരീക്ഷണങ്ങൾക്കും യാതൊരു മടിയും കാണിക്കാത്ത ലിജോയുടെ സിനിമാറ്റിക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വേറിട്ടൊരു ശ്രമമാണ് മലൈക്കോട്ടൈ വാലിബൻ. 'ലിജോ ജോസ് പെല്ലിശ്ശേരി പടം' എന്ന ടാഗിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന രീതിയിലേക്ക് ലിജോ തന്റെ പ്രേക്ഷകരെ ഇക്കാലം കൊണ്ട് പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് എന്നതിനാൽ ഒരു LJP പടം പ്രതീക്ഷിച്ചു വന്നവരെ ചിത്രം നിരാശപ്പെടുത്തില്ല. എന്നാൽ, എല്ലാവരുടെയും കപ്പിലെ ചായയല്ല മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിന്റെ മാസ് പടം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തും, അത്തരം ചിത്രങ്ങളുടെ ചടുലതയോ  എൻഗേജിംഗ് സ്വഭാവമോ മലൈക്കോട്ടൈ വാലിബനിൽ കണ്ടെത്താനാവില്ല. തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ കെൽപ്പുള്ള  'അഡ്രിനാലിൻ റഷ്' മൊമന്റുകളും വാലിബനിൽ ഇല്ല. 

    Read Full Review Here



  • Jan 25, 2024 09:26 IST

    വാലിബന് രണ്ടാം ഭാഗമോ? ആകാംഷയുണര്‍ത്തി എന്‍ഡിംഗ്

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'മലൈക്കോട്ടൈ വാലിബനു' രണ്ടാം ഭാഗമുണ്ട് എന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ അവസാനം എന്ന് ആരാധകര്‍.  ആദ്യ ഷോ കഴിയുമ്പോള്‍ അത്തരത്തില്‍ ഒരു ഫ്രാന്‍ചൈസി സാധ്യതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.



  • Jan 25, 2024 08:30 IST

    ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമ; സോണാലി കുല്‍കര്‍ണി

    രാജ്യത്തുടനീളമുള്ള വിവിധ സംസ്കാരങ്ങളെ ആധികാരികമായി ചിത്രീകരിക്കുന്ന യഥാർത്ഥ പാൻ-ഇന്ത്യൻ സിനിമയാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്ന് നടി സോണാലി കുല്‍കര്‍ണി. 

    "രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ചു എന്നതിനപ്പുറം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെയും അഭിനേതാക്കളെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. ഞാൻ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണ്, ബംഗാളിൽ നിന്നുള്ള കഥാ നന്ദിയും കർണാടകയിൽ നിന്നുള്ള ഡാനിഷ് സെയ്തും സിനിമയില്‍ ഉണ്ട്. ഓരോരുത്തരും നമ്മുടെ തനതായ സാംസ്കാരിക ഘടകങ്ങൾ കൊണ്ടു വന്നു. ചിത്രത്തിൽ മറാത്തി പരമ്പരാഗത നാടോടി നൃത്തമായ ലാവണിയും ഞാൻ അവതരിപ്പിക്കുന്നുണ്ട്. വലിയ തോതിലുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ യഥാർത്ഥ ആഘോഷമാണിത് എന്ന് ഞാൻ വിശ്വസിക്കുന്നു," ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സോണാലി കുല്‍കര്‍ണി പറഞ്ഞു.

    Read Full Interview Here: Sonalee Kulkarni calls Malaikottai Vaaliban ‘the real pan-Indian film



  • Jan 25, 2024 08:09 IST

    ആദ്യ പകുതിക്ക് സമ്മിശ്ര പ്രതികരണങ്ങള്‍

    ആദ്യ ഷോ ആദ്യ പകുതി പിന്നിടുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയെ കുറിച്ച് എന്നാല്‍ ഏകപക്ഷീയമായ അഭിപ്രായമാണ്.  ഇതിലെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് മധു നീലകണ്ഠന്‍ ആണ്.

     



  • Jan 25, 2024 06:38 IST

    ആവേശകൊടുമുടിയില്‍ ആരാധകര്‍

    ഒരു മോഹന്‍ലാല്‍ ഫാനിനെ സംബന്ധിച്ച് താരത്തിന്‍റെ ഓരോ സിനിമയും ആഘോഷമാണ്.  'വാലിബനും' അക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഫാന്‍സ്‌ വാലിബനെ വരവേറ്റത് ഇങ്ങനെ.

     



Mohanlal Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: