scorecardresearch

'പോര് കഴിഞ്ഞു പോകുമ്പോൾ മകന്റെ നട്ടെല്ലൂരിത്തരാം'; വാലിബന്റെ സർപ്രൈസ് പുറത്തുവിട്ട് മോഹന്‍ലാല്‍

തകർപ്പൻ ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ തീപാറുന്ന ഡയലോഗുകളും ടീസറിലുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

തകർപ്പൻ ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ തീപാറുന്ന ഡയലോഗുകളും ടീസറിലുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

author-image
Entertainment Desk
New Update
Mohanlal | Malaikottai Vaaliban

ഫൊട്ടോ: ഫേസ്ബുക്ക്/ മോഹൻലാൽ

'മലൈക്കോട്ടൈ വാലിബന്‍' തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകർക്കായി കാത്തുവച്ച സര്‍പ്രൈസ് പുറത്തുവിട്ട് നടൻ മോഹന്‍ലാല്‍. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ടീസർ പുറത്തിറങ്ങി. തകർപ്പൻ ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ തീപാറുന്ന ഡയലോഗുകളും ടീസറിലുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയുമാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപ്‍ഡേറ്റ് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Advertisment

സംസ്ഥാനത്ത് നാളെ 6.30 മുതല്‍ ഫസ്റ്റ് ഷോ തുടങ്ങുമെന്നാണ് വിവരം. കേരളത്തില്‍ മലൈക്കോട്ടൈ വാലിബന്‍ 300ല്‍ പരം തിയേറ്ററുകളില്‍ ആണ് റിലീസാകുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ചുറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

Advertisment

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Read More Entertainment Stories Here

Mohanlal malaikottai valiban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: