scorecardresearch

ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിൽ, പ്രപ്പോസ് ചെയ്തത് ഞാൻ: പ്രണയം വെളിപ്പെടുത്തി സ്വാസിക

'മനം പോലെ മംഗല്യം' എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്

'മനം പോലെ മംഗല്യം' എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്

author-image
Entertainment Desk
New Update
Swasika

നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസികയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹമാണ് ജനുവരി 26ന്. തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ജനുവരി 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിക്കും. 

Advertisment

മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. പ്രേമുമായുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി മനസ്സു തുറക്കുകയാണ് സ്വാസിക.

" ഞങ്ങൾ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ മനസ്സിലൊക്കെ സങ്കൽപ്പിച്ച തരത്തിലുള്ള മാൻലി വോയ്സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയിൽ ഞാൻ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്കൊരു മടി. ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ചുവരാൻ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോർ കമിംഗ് ഫോർ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങൾ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ  റൊമാന്റിക് മുഹൂർത്തങ്ങൾ," സ്വാസിക പറയുന്നു.

അതേസമയം സ്വാസിക വളരെ എക്‌സ്‌പ്രസീവ് ആണെന്നാണ് പ്രേം പറയുന്നത്. "വളരെ എക്‌സ്‌പ്രസീവ് ആണ് സ്വാസിക. സ്നേഹിക്കുന്ന കാര്യത്തിൽ ആണെങ്കിലും സന്തോഷമായാലും സങ്കടമായാലുമെല്ലാം. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി," പ്രേമിന്റെ വാക്കുകൾ ഇങ്ങനെ. 

Advertisment

‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.

സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.സ്വാസിക നായികയായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. 

Read More Entertainment Stories Here

Actress Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: