scorecardresearch

മമ്മൂട്ടിയുടെ ഡാർലിംഗ്; ഈ നടിയെ മനസ്സിലായോ?

സംഗീതലോകത്തുനിന്നും അഭിനയത്തിലേക്ക് എത്തിയ ഈ നടിയെ മനസ്സിലായോ?

സംഗീതലോകത്തുനിന്നും അഭിനയത്തിലേക്ക് എത്തിയ ഈ നടിയെ മനസ്സിലായോ?

author-image
Entertainment Desk
New Update
Subba Lakshmi

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി ഡാര്‍ലിംഗ് എന്ന് വിളിച്ചിരുന്ന ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണിത്.  ആളാരാണെന്ന് മനസ്സിലായോ?

Advertisment

മുത്തശി വേഷങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന ഈ അഭിനേത്രി ഒരു സംഗീതജ്ഞ കൂടിയാണ്. തിരുവനന്തപുരം സ്വദേശിനിയായ ഇവർ കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചു തുടങ്ങി. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷമാണ് അഭിനയത്തിലേക്ക് എത്തിയത്.

Subhalakshmi

മറ്റാരുമല്ല, അടുത്തിടെ അന്തരിച്ച നടി സുബ്ബലക്ഷ്മിയുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്.  ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്മി ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ധിക്ക് വഴി 'നന്ദനം' സിനിമയിൽ എത്തിച്ചേരുകയുമായിരുന്നു.

Advertisment

പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ മുത്തശ്ശിയായി സുബ്ബലക്ഷ്മി എത്തി.  കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു.

മകൾ താരാ കല്യാൺ ആണ് സുബ്ബലക്ഷ്മിയുടെ അപൂർവ്വമായ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 

ഒരിക്കൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സുബ്ബലക്ഷ്മി മമ്മൂട്ടിയുമായുള്ള സൗഹൃദവും എങ്ങനെയാണ് മമ്മൂട്ടിയുടെ ഡാർലിംഗ് ആയി മാറിയതെന്നും അവർ പറഞ്ഞു. 

"ഒരു ദിവസം ലൊക്കേഷനിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടി ചോദിച്ചു, 'എന്താ ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നത്?' അപ്പോള്‍ ഞാന്‍  പറഞ്ഞു, 'നിങ്ങൾ വലിയ ദേഷ്യക്കാരനാണ്, അധികമാരോടും സംസാരിക്കില്ല, പെട്ടെന്ന് ദേഷ്യം വരും എന്നൊക്കെ എല്ലാവരും പറയുന്നു. അതാണ് പേടിച്ചിട്ട് ഞാൻ മിണ്ടാതിരുന്നത്."

ആരു പറഞ്ഞു? എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് അദ്ദേഹം തന്നോട് വളരെ ഫ്രീയായി സംസാരിച്ചു എന്നും അപ്പോൾ താന്‍ മമ്മൂട്ടിയുടെ കട്ട ഫാനാണെന്ന കാര്യം തുറന്നു പറഞ്ഞതായും സുബ്ബലക്ഷ്മി ഓര്‍ത്തു.

"ഞാൻ നിങ്ങളുടെ ഒരു കടുത്ത ഫാനാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, അത്രയും വലിയ ഫാനാണ്. സിനിമയിൽ ആരെങ്കിലും നിങ്ങളെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്താൽ എനിക്ക് പിടിക്കൂല, നിങ്ങള് കഷ്ടപ്പെടുന്ന വേഷങ്ങൾ കണ്ടാൽ വിഷമം വരും. 

അതു കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി, 'അയ്യോ.... എനിക്ക് ഇങ്ങനെയുമൊരു ഫാനുണ്ടോ? എന്നാൽ ഞാൻ ഡാർലിംഗ് എന്നേ വിളിക്കൂ, വിളിച്ചോട്ടെ?' എന്നു ചോദിച്ചു. എന്തായാലും എന്തെങ്കിലും ഒരു പേരു വിളിക്കണമല്ലോ, എന്നാൽ അങ്ങനെ വിളിച്ചോളൂ, എന്നു ഞാനും പറഞ്ഞു. അന്നു മുതൽ എപ്പോൾ കണ്ടാലും സ്നേഹത്തോടെ ഡാർലിംഗ് എന്നേ വിളിക്കൂ."

മമ്മൂട്ടി ആദ്യം 'ഡാര്‍ലിംഗ്' എന്ന് വിളിച്ചപ്പോൾ, അതു കേട്ടിട്ട് ഒരു ഭാവവ്യത്യാസവുമില്ലാതെ ആ പ്രായമൊക്കെ കഴിഞ്ഞു സാറേ എന്നായിരുന്നു സുബ്ബലക്ഷ്മിയുടെ മറുപടി. 

"ആ സെറ്റിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമുണ്ടായിരുന്നു, അദ്ദേഹം കുറേ പെൺകുട്ടികളുടെ നടുക്ക് ചിരിച്ചു സംസാരിച്ചുകൊണ്ട് ജോളിയായി ഇരിപ്പുണ്ടായിരുന്നു. അതു കണ്ട് മമ്മൂട്ടി പറഞ്ഞു, അവിടെ നോക്ക്.... പ്രായമാകാത്ത ഒരു കൊച്ചുപയ്യൻ അവിടെ രാധാകൃഷ്ണനായി ഇരിക്കുന്നത് കണ്ടോ, പ്രായമൊക്കെ മനസ്സിലാണ്." 

'രാപ്പകല്‍', ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയ്‌ക്കൊപ്പം സുബ്ബലക്ഷ്മി ഒന്നിച്ച് അഭിനയിച്ചിരുന്നു.

Read More Entertainment Stories Here

    Actress

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: